സിബി മലയിൽ രഞ്ജിത് ടീം പതിനൊന്ന് വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്നു; നായകനായി ആസിഫ് അലി

വർഷങ്ങളുടെ ഇടവേളക്ക് ശേഷം സിബി മലയിലും രഞ്ജിത്തും വീണ്ടും ഒന്നിക്കുന്നു. ആസിഫലിയെ നായകനാക്കിയുള്ള ചിത്രം രഞ്ജിത്തും പിഎം ശശിധരനും നേതൃത്വം നൽകുന്ന ഗോൾഡ് കോയിൽ മോഷൻ പിക്ചേഴ്സ് നിർമ്മിക്കുകയും സിബി മലയിൽ സംവിധാനം ചെയ്യുകയും ചെയ്യും. സമ്മർ ഇൻ ബത്ലഹേം, ഉസ്താദ് എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷമാണ് വീണ്ടുമൊരു സിനിമയ്ക്കായി ഇരുവരും ഒന്നിക്കുന്നത്.

മോഹൻലാൽ ഇരട്ട വേഷത്തിലെത്തിയ മായാമയൂരമാണ് രഞ്ജിത്തിൻ്റെ തിരക്കഥയിൽ സിബി മലയിൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രം. ഉസ്താദ് എന്ന ചിത്രത്തിന് വേണ്ടിയാണ് ഒടുവിൽ ഇരുവരും ഒരുമിച്ചത്. സമ്മർ ഇൻ ബത്ലഹേം 22 വർഷം പൂർത്തിയായ ദിവസമാണ് രഞ്ജിത്തും സിബി മലയിലും പുതിയ സിനിമയുടെ പ്രഖ്യാപനം നടത്തിയത്. 

‘ഇരുപത്തിരണ്ട് വർഷം മുൻപ് ഈ ദിവസം ഇതിലൊരാൾ തിരക്കഥാകൃത്തും ഒരാൾ സംവിധായകനുമായി സമ്മർ ഇൻ ബത്‌ലഹേം പുറത്തിറങ്ങി .ഇരുപത്തിരണ്ടു വർഷങ്ങൾക്ക് ശേഷം അതിലൊരാൾ നിർമാതാവും മറ്റൊരാൾ സംവിധായകനുമായി ഒരു ആസിഫ് അലി ചിത്രം ഈ വർഷം ആരംഭിക്കുകയാണ്ട- എന്നാണ് രഞ്ജിത്ത് ഫേസ്ബുക്കിൽ കുറിച്ചത്. 

content highlights: Sibi Malayil and Ranjith reunite for the movie starring Asif Ali