ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിൻ സെൽവന്റെ ചിത്രീകരണം പുനരാരംഭിക്കുന്നു; ഐശ്വര്യ റായിക്കൊപ്പം തൃഷയും ഐശ്വര്യ ലക്ഷ്മിയും

maniratnam new movie ponniyin selvan

മണിരത്നം സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിൻ സെൽവന്റെ ചിത്രീകരണം ശ്രീലങ്കയിൽ പുനരാരംഭിക്കുമെന്ന് റിപ്പോർട്ട്. ചിത്രത്തിൽ ഐശ്വര്യ റായിക്ക് പുറമേ ഐശ്വര്യ ലക്ഷ്മി, തൃഷ എന്നിവരാണ് മറ്റ് നായികമാർ. ഐശ്വര്യ റായി എത്തുന്നത് ഡബിൾ റോളിലാണെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ നേരത്തെ തായ്‌ലാന്റില്‍ പൂർത്തിയാക്കിയിരുന്നു.

വിക്രം, വിജയ് സേതുപതി, ജയം രവി, കാർത്തി, വിക്രം പ്രഭു, ജയറാം, അശ്വിൻ കാകുമാനു, ശരത് കുമാർ, പ്രഭു, കിഷോർ എന്നിങ്ങനെ വലിയ താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. പൂനെയിലും ഹൈദരാബാദിലും ചിത്രം ചിത്രീകരിക്കും. കൽക്കി കൃഷ്ണ മൂർത്തിയുടെ പൊന്നിയിൻ സെൽവൻ എന്ന കൃതിയെ ആധാരമാക്കിയാണ് മണിരത്നം ഈ ബ്രഹ്മാണ്ഡ ചിത്രം ഒരുക്കുന്നത്.

Content Highlights; maniratnam new movie ponniyin selvan