അധ്യാപക ദിനത്തിൽ ഗൗരി ലങ്കേഷുമായുള്ള ഓർമ്മ പങ്കുവെച്ച് നടൻ പ്രകാശ് രാജ്. ഗൗരി ലങ്കേഷിനും കവിതാ ലങ്കേഷിനും ഒപ്പമുള്ള പഴയ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചുകൊണ്ടായിരുന്നു പ്രകാശ് രാജിൻ്റെ കുറിപ്പ്. ഒരുപാട് പേർക്ക് ധെെര്യം പകർന്നു തന്നതിന് എൻ്റെ പ്രിയ ഗൗരിക്ക് പ്രത്യേക നന്ദി. മൂന്ന് വർഷം മുമ്പ് ഈ ദിവസമാണ് ഭീരുക്കൾ നിങ്ങളെ കൊണ്ടു പോയത്. എന്നാൽ നിങ്ങളുടെ നിർഭയമായ ആത്മാവ് ഞങ്ങളോടൊപ്പമുണ്ട്. അദ്ദേഹം പറഞ്ഞു.
മാധ്യമപ്രവർത്തകയായ ഗൗരി ലങ്കേഷ് 2017 സെപ്റ്റംബറിലാണ് വെടിയേറ്റ് കൊല്ലപ്പെടുന്നത്. സ്വകാര്യ ചാനലിലെ പരിപാടി കഴിഞ്ഞ വീട്ടിലെത്തിയ ഗൗരി ലങ്കേഷിനെ ഗേറ്റ് തുറക്കുന്നതിനിടയിൽ അക്രമികൾ വെടിവെയ്ക്കുകയായിരുന്നു. ഗൗരി ലങ്കേഷിൻ്റെ കൊലപാതകത്തിലെ കുറ്റവാളികൾ ഇതുവരെ ശിക്ഷിക്കപ്പെട്ടിട്ടില്ല.
content highlights: Prakash Raj pens a heartfelt message as he remembers Gauri Lankesh