ബോളിവുഡ് നടൻ അർജുൻ കപൂറിന് കൊവിഡ് സ്ഥിരീകരിച്ചു. തൻ്റെ ഇൻസ്റ്റഗ്രം പേജിലൂടെ താരം തന്നെയാണ് വിവരം പുറത്തുവിട്ടത്. രോഗ ലക്ഷണങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്നും ഡോക്ടർന്മാരുടെ നിർദേശ പ്രകാരം ഹോം ക്വാറൻ്റീനിലാണെന്നും താരം വ്യക്തമാക്കി.
കൊവിഡ് പോസിറ്റിവ് ആയ കാര്യം എല്ലാവരേയും അറിയിക്കുക എന്നത് എൻ്റെ ഉത്തരവാദിത്തമാണ്. ഇപ്പോൾ മറ്റ് രോഗലക്ഷണങ്ങളൊന്നുമില്ല. ഡോക്ടർന്മാരുടേയും അധികൃതരുടേയും നിർദ്ദേശപ്രകാരം വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. എല്ലാവരുടേയും പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നു. ആരോഗ്യ വിവരങ്ങൾ നിങ്ങളെ അപ്പപ്പോൾ അറിയിക്കുന്നതാണ്. അദ്ദേഹം ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു. ഇത് അസാധാരണമായ സമയമാണെന്നും മനുഷ്യവര്‍ഗം ഈ വൈറസിനെ അതിജീവിക്കുമെന്നും അര്ജുന് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
content highlights: Arjun Kapoor tests positive for Covid-19