ഇലക്ട്രോണിക് ചിപ്പ് ഉപയോഗിച്ച് ഇന്ധന വെട്ടിപ്പ് നടത്തിയ 33 പെട്രോൾ പമ്പുകൾ പൂട്ടിച്ചു. തെലങ്കാനയിലും ആന്ധ്രയിലുമാണ് അളവിൽ കൃത്രിമം കാണിച്ച് ഉപഭോക്താക്കളിൽ നിന്ന് വൻ തോതിൽ തട്ടിപ്പു നടത്തിയത്. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ 17 ഉം ഭാരത് പെട്രോളിയം കോർപ്പറേഷന്റെ ഒമ്പതും ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷന്റെയും എസാറിന്റെയും രണ്ട് പെട്രോൾ പമ്പുകൾക്കെതിരെയാണ് നടപടി.
ഐസി ചിപ്പിൽ പ്രോഗ്രാം ചെയ്ത് പമ്പുടമകളുമായി ചേർന്ന് പെട്രോൾ നൽകുന്ന യന്ത്രത്തിൽ ഘടിപ്പിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്. ഡിസ്പ്ലേ ബോർഡിൽ കൃത്യമായ അളവ് രേഖപെടുത്തിയിരുന്നെങ്കിലും ഉപഭോക്താവിന് കുറഞ്ഞ അളവിലാണ് പെട്രോൾ നൽകിയിരുന്നത്. ഒരു ലിറ്റർ പെട്രോൾ അടിക്കുമ്പോൾ 970 മില്ലിയാണ് നൽകിയിരുന്നത്. ഈ തട്ടിപ്പിനു പിന്നിൽ അന്തർ സംസ്ഥാന തട്ടിപ്പ് സംഘമാണെന്നും അവരെ അറസ്റ്റ് ചെയ്തതായും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Content Highlights; 33 petrol pumps in Telugu states use e-chips to give less fuel to customers, shut down