ഫോണിലൂടെയുള്ള കൊവിഡ് പ്രതിരോധ പ്രചാരണം അവസാനിപ്പിക്കുന്നത് പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

human rights commission against covid massages through the phones

ഫോണിലൂടെയുള്ള കൊവിഡ് പ്രതിരോധ പ്രചാരണം അവസാനിപ്പിക്കുന്നതിനെപ്പറ്റി പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. കൊവിഡിനെ പ്രതിരോധിക്കുന്ന രീതിയെക്കുറിച്ച് ജനങ്ങൾക്ക് ആവശ്യമായ അവബോധം ലഭിച്ചു കഴിഞ്ഞ സാഹചര്യത്തിൽ ഫോൺ വിളിക്കുമ്പോൾ കേൾക്കുന്ന കൊവിഡ് പ്രതിരോധ പ്രചാരണം അവസാനിപ്പിക്കുന്നതിനെപ്പറ്റി സർക്കാർ ഗൗരവപൂർവം ആലോചിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.

കേരള ബ്ലെെൻഡ് അസോസിയേഷന് വേണ്ടി സെക്രട്ടറി സമർപ്പിച്ച പരാതിയിലാണ് ദേശിയ മനുഷ്യാവകാശ കമ്മീഷൻ്റെ നടപടി. 7 മാസമായി രാജ്യത്തെമ്പാടുമായി കൊവിഡിനെതിരായ പ്രചാരണം നടക്കുന്നുണ്ടെന്നും കൊവിഡിൻ്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ജനങ്ങൾക്ക് ഇപ്പോൾ വ്യക്തമായി അറിയാമെന്നും പരാതിയിൽ പറയുന്നു. അത്യാവശ്യത്തിന് പൊലീസിനേയൊ ആരോഗ്യപ്രവർത്തകരേയൊ വിളിക്കുമ്പോൾ ഇതുവഴി സമയം നഷ്ടപ്പെടുന്നുവെന്നും പരാതിയിൽ പറഞ്ഞിരുന്നു. ചീഫ് സെക്രട്ടറി ആവശ്യമായ നടപടി സ്വീകരിച്ച് മൂന്നാഴ്ച്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് ആവശ്യപ്പെട്ടു.

content highlights: human rights commission against covid massages through the phones