മുംബെെയെ മിനി പാക്കിസ്ഥാൻ എന്ന് വിളിച്ചാക്ഷേപിച്ച കങ്കണയെ നിയമപരമായി നേരിടാൻ ഒരുങ്ങി ശിവസേന. കങ്കണയുടെ വിവാദ പരാമർശത്തിനെതിരെ താനെ പൊലീസ് സ്റ്റേഷനിൽ ശിവസേന നേതാക്കൾ പരാതി നൽകി. കങ്കണയ്ക്കതെിരെ രാജദ്രോഹ കുറ്റം ചുമത്തി കേസെടുക്കണമെന്നാവശ്യപ്പെട്ട് ശ്രീനഗറിലെ ശിവസേന അംഗങ്ങളും രംഗത്തെത്തിയിട്ടുണ്ട്.
മുംബെെയെ പാക്ക് അധിനിവേശ കശ്മീർ എന്ന് വിളിച്ചതിന് ശേഷമാണ് കങ്കണയും ശിവസേന സർക്കാരും തമ്മിൽ തർക്കം രൂക്ഷമായത്. കങ്കണയുടെ വിവാദ പരാമർശത്തിനെതിരെ ശിവസേന നേതാവ് സഞ്ജയ് റാവത്തും രംഗത്തെത്തിയിരുന്നു. തലയ്ക്ക് സ്ഥിരതയില്ലാത്ത മെൻ്റൽ കേസാണ് കങ്കണയെന്നാണ് സഞ്ജയ് പറഞ്ഞത്. അതിന് മറുപടിയായി സെപ്റ്റംബര്‍ 30ന് താൻ മുംബെെയിൽ എത്തുമെന്നും ആദ്യം കാണുന്നത് സഞ്ജയ് റാവത്തിനെയായിരിക്കുമെന്നും കങ്കണ പറഞ്ഞു.
വിവാദങ്ങൾക്കിടയിൽ കങ്കണയ്ക്ക് വെെ പ്ലസ് സുരക്ഷ ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ കേന്ദ്രത്തിൻ്റെ നീക്കത്തിൽ പ്രതിഷേധവുമായി നിരവധി പേർ രംഗത്തെത്തി. എൻ.സി.പിയേയും ശിവസേനയേയും വിമർശിച്ചതിൻ്റെ പ്രതിഫലമാണോ കങ്കണയ്ക്ക് നൽകിയ വെെ പ്ലസ് കാറ്റഗറി സുരക്ഷയെന്ന് തൃണമുൽ കോൺഗ്രസ് എം. പി മഹുവ മോയ്ത്ര ചോദിച്ചു.
content highlights: Shiv Sena IT cell files complaint against Kangana Ranaut, seeks FIR against actor over PoK-Mumbai comment