കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ശ്വാസകോശ സംബന്ധമായ രോഗങ്ങളെ തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി 11 മണിയോടെ ഡൽഹി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിലെ കാര്‍ഡിയോ ന്യൂറോ ടവറിലാണ് അമിത് ഷായെ അഡ്മിറ്റ് ചെയ്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആരോഗ്യനില പൂര്‍വ്വസ്ഥിതിയിലെത്തുന്നതുവരെ അദ്ദേഹം ആശുപത്രിയില്‍ തന്നെ തുടരുന്നതാണ് നല്ലതെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
ആഗസ്റ്റ് 2 നായിരുന്നു അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. പിന്നീട് 14ാം തീയതി പരിശോധനാ ഫലം നെഗറ്റീവായെങ്കിലും, ക്ഷീണവും ശാരീരികാസ്വസ്ഥതകളും അനുഭവപ്പെട്ടത് കാരണം വീണ്ടും ആഗസ്റ്റ് 18ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ആഗസ്റ്റ് 31 ന് അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തിരുന്നു.
content highlights: Home Minister Amit Shah Admitted To Delhi’s AIIMS Again