സമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയായി നടി ഭാവനയുടെ ഇൻസ്റ്റാഗ്രാം കുറിപ്പ്. ‘മറ്റൊരാൾക്ക് നിങ്ങൾ വരുത്തിയ നാശത്തിൻ്റെ പ്രത്യാഘാതം എന്താണെന്ന് നിങ്ങൾക്കും സംഭവിക്കുന്നത് വരെ ഒരിക്കലും മനസിലാകില്ല. അതിനാലാണ് ഞാൻ ഇവിടെ ഉള്ളത്- കർമ’ എന്നായിരുന്നു ഭാവന ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. ഭാവനയുടെ സുഹൃത്തുക്കളായ ഗായിക സയനോരയും നടി മൃദുലയും ഉൾപ്പെടെ നിരവധി പേർ പോസ്റ്റിനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്.
സന്ദേശ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സന്ദേശ് എൻ.നിർമ്മിച്ച് സന്ദേശ് നാഗരാജ് അവതരിപ്പിക്കുന്ന ശ്രീകൃഷ്ണ അറ്റ് ജിമെയിൽ ഡോട്ട് കോം എന്ന കന്നഡ ചിത്രത്തിലാണ് ഭാവന ഇപ്പോൾ അഭിനയിക്കുന്നത്. റെഡ് വൈന്‍, മംഗ്ലീഷ് എന്നി സിനിമകളൊരുക്കിയ സലാം ബാപ്പുവിൻ്റേതാണ് തിരക്കഥ. സൂപ്പർഹിറ്റ് തമിഴ് ചിത്രം 96ൻ്റെ കന്നഡ റിമേയ്ക്ക് ആയ 99 ആണ് ഭാവനയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം.
content highlights: Actress Bavana latest Instagram post