മാധവനും അനുഷ്കയും ഒന്നിക്കുന്ന സസ്പെൻസ് ത്രില്ലർ ചിത്രം ‘നിശബ്ദം’, ട്രെയിലർ പുറത്ത്

മാധവൻ അനുഷ്ക ഷെട്ടി ചിത്രം നിശബ്ദത്തിന്റെ ട്രെയിലർ പുറത്ത്. ഹേമന്ത് മധുകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സാക്ഷിയെന്ന സംസാരിക്കാൻ കഴിവില്ലാത്ത കലാകാരിയുടെ വേഷമാണ് ചിത്രത്തിൽ അനുഷ്ക അവതരിപ്പിക്കുന്നത്. കാഴ്ചവൈകല്യ മുള്ള ആന്തണി എന്ന സെലിബ്രിറ്റി ഗായകനായാണ് ചിത്രത്തിൽ മാധവൻ പ്രത്യക്ഷപെടുന്നത്. ഒരു ഹൊറർ സസ്പെൻസ് ത്രില്ലറായാണ് ചിത്രം. 13 വർഷങ്ങൾക്ക് ശേഷമാണ് ഇവർ രണ്ട് പേരും വീണ്ടും ഒരു ചിത്രത്തിനായി ഒരുമിക്കുന്നത് എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.

അഞ്ജലി, കില്‍ബില്‍ ഫെയിം മൈക്കല്‍ മാഡ്‌സെന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തെലുങ്ക്, ഹിന്ദി, തമിഴ് , മലയാളം എന്നീ നാല് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഒക്ടോബർ രണ്ടിന് ആമസോൺ പ്രൈമിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. കോന ഫിലിം കോർപ്പറേഷനുമായി ചേർന്ന് പീപ്പിൾ മീഡിയ ഫാക്ടറിയിലെ ടിജി വിശ്വപ്രസാദാണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്.

Content Highlights; nishabdham movie official trailer released