ഉണ്ണിമുകുന്ദൻ നായകനും നിർമ്മാതാവുമാകുന്ന ബിഗ് ബജറ്റ് ചിത്രം’ബ്രൂസ് ലി’; മോഷൻ പേസ്റ്റർ പുറത്ത്

bruce lee movie first look motion poster out

ഉണ്ണിമുകുന്ദൻ നായകനും നിർമ്മാതാവുമാകുന്ന ബിഗ് ബജറ്റ് ചിത്രം’ബ്രൂസ് ലി’; മോഷൻ പേസ്റ്റർ പുറത്ത്പുലിമുരുകനും മധുരരാജയ്ക്കും ശേഷം സംവിധായകനും തിരക്കഥാകൃത്ത് ഉദയകൃഷ്ണയും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം ‘ബ്രൂസ് ലീ’ ഫസ്റ്റ് ലുക്ക് മോഷൻ പേസ്റ്റർ പുറത്ത്. പിറന്നാൾ ദിനത്തോടനുബന്ധിച്ചാണ് ഉണ്ണി മുകുന്ദൻ നായകനും നിർമ്മാതാവുമാകുന്ന ചിത്രത്തിന്റെ പ്രഖ്യാപനം. മാസ് ആക്ഷൻ എന്റർടൈനർ ചിത്രം സംവിധാനം ചെയ്യുന്നത് വൈശാഖ് ആണ്.

മോഹൻലാൽ, മമ്മൂട്ടി, പ്രഥ്വിരാജ്, ദിലീപ് തുടങ്ങീ മലയാള സിനിമയിലെ താരങ്ങളെല്ലാം ചേർന്നാണ് സോഷ്യൽ മീഡിയ വഴി ഉണ്ണി മുകുന്ദന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്.

Presenting the motion poster of the movie #BruceLee, a mass action entertainer, starring Unni Mukundan, directed by…

Gepostet von Mohanlal am Montag, 21. September 2020

Presenting the motion poster of the movie #BruceLee, a mass action entertainer, starring Unni Mukundan, directed by…

Gepostet von Mammootty am Montag, 21. September 2020

25 കോടിയോളം മുതൽ മുടക്കിലൊരുങ്ങുന്ന ചിത്രം മലയാളത്തിലെ മികച്ച ആക്ഷൻ ത്രില്ലറാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവർത്തകർ. വൈശാഖും ഉണ്ണി മുകുന്ദനും മല്ലൂ സിംഗിനു ശേഷം എട്ട് വർഷത്തെ ഇടവേള കഴിഞ്ഞ് ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

Content Highlights; bruce lee movie first look motion poster out