2018ൽ മോദി സർക്കാർ കൊണ്ടുവന്ന ആയുഷ്മാൻ ഭാരത് പദ്ധതിയിലൂടെ 1.26 കോടി ജനങ്ങൾക്ക് സൗജന്യ ചികിത്സ ലഭിച്ചുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി പറഞ്ഞു. 23,000 ആശുപത്രികൾ ഇതുവരെ എംപാനൽ ചെയ്തിട്ടുണ്ടെന്നും 12.5 കോടിയിലധികം ആരോഗ്യ ഇൻഷറൻസ് കാർഡുകൾ വിതരണം ചെയ്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കാൻസർ, ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ, ഓർത്തോപീഡിക് പ്രശ്നങ്ങൾ തുടങ്ങിയ രോഗങ്ങൾക്കാണ് ആയുഷ്മാൻ പദ്ധതിക്ക് കീഴിലുള്ള തുകയുടെ 57 ശതമാനവും വിനിയോഗിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
ആയുഷ്മാൻ ഭാരത് പദ്ധതിയുടെ പകുതി ശതമാനം ഗുണഭോക്താക്കളും സ്ത്രീകളും പെൺകുട്ടികളുമാണ്. ഇന്ത്യയിലെ എവിടേയുമുള്ള അർഹതപ്പെട്ട രോഗികൾക്ക് പദ്ധതിയുടെ കീഴിലുള്ള എല്ലാ ആശുപത്രികളിലും സൌജന്യ ചികിത്സ നൽകപ്പെടും. അതിഥി തൊഴിലാളികളായ 1.3 ലക്ഷം പേർക്ക് തൊട്ടടുത്തുള്ള ആശുപത്രികളിൽ സൌജന്യ ചികിത്സ തേടാനായെന്നും മന്ത്രി അറിയിച്ചു.
content highlights: Over 1.26 Crore Got Free Treatment Under Ayushman Bharat Scheme: Harsh Vardhan