കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാർഷിക ബില്ലുകളെ എതിർക്കുന്നവർ കർഷകൻ്റെ ശത്രുക്കളാണെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. കർഷിക ബിൽ വരുന്നതോടെ കർഷകൻ്റെ വരുമാനം ഇരട്ടിയാകും എന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കർഷകരെ തെറ്റിദ്ധരിപ്പിക്കാൻ നടത്തുന്ന ശ്രമത്തിൻ്റെ ഭാഗമാണ് ഈ പ്രതിഷേധങ്ങളെന്നും ഇടനിലക്കാരെ പ്രതിപക്ഷം പിന്തുണയ്ക്കുന്നത് എന്തിനാണെന്നും ശിവരാജ് സിംഗ് ചൗഹാൻ ചോദിച്ചു. കർഷകരെ സ്വയം പര്യാപ്തമാക്കാനാണ് ഈ നിയമം എന്നും അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
കേന്ദ്ര സർക്കാർ ഇരു സഭകളിൽ പാസാക്കിയ കാർഷിക ബില്ല് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യമെമ്പാടും പ്രതിഷേധം നടത്തുകയാണ്. എല്ലാ സംസ്ഥാനങ്ങളിലും പ്രതിഷേധ റാലികൾ സംഘടിപ്പിക്കാനാണ് കോൺഗ്രസ് തയ്യാറെടുക്കുന്നത്. നാളെ കർഷക സംഘടനകളുടെ ഭാരത് ബന്ദും പ്രഖ്യാപിച്ചിട്ടുണ്ട്.
content highlights: ‘Those opposing agriculture bills are enemies of farmers’: Shivraj Singh Chouhan