കോഴിക്കോട് 105 പേർക്കു കൂടി പുതുതായി കൊവിഡ്; പാളയം മാർക്കറ്റ് ഒരാഴ്ച അടച്ചിടും

Kozhikode Palayam Market Will Shutdown For a Week

കോഴിക്കോട് ഇന്ന് 105 പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. കോർപറേഷൻ പരിതിയിൽ 1019 പേരിൽ നടത്തിയ പരിശോധനയിലാണ് 105 പേർക്ക് കൊവിഡ്  സ്ഥിരീകരിച്ചത്. നഗരത്തിലെ പ്രധാന മാർക്കറ്റായ പാളയം മാർക്കറ്റിൽ ഇന്നലെ നടത്തിയ പരിശോധനയിൽ 233 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് പാളയം മാർക്കറ്റ് ഒരാഴ്ചത്തേയ്ക്ക് അടച്ചിടാൻ ഉത്തരവായിട്ടുണ്ട്. സെപ്റ്റംബർ 24 മുതൽ 30 വരെയാണ് മാർക്കറ്റ് അടച്ചിടുക

മാർക്കറ്റ് തുറക്കുന്നതിന് മുമ്പ് അണുനശീകരണം നടത്തും. കൊവിഡ് പരിശോധനയ്ക്ക് വിധേയരായ രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്ക് മാത്രമെ മാർക്കറ്റിൽ കച്ചവടം നടത്താൻ അനുമതി നൽകുകയുള്ളു. എല്ലാ കച്ചവടക്കാരും തൊഴിലാളികളും കൊവിഡ് ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. ആഴ്ചയിൽ ഒരിക്കൽ പാളയം മാർക്കറ്റിൽ കൊവിഡ് പരിശോധന നടത്താനും കളക്ടർ നിർദേശിച്ചിട്ടുണ്ട്. നിരോധനം ഏർപ്പെടുത്തിയ സ്ഥലങ്ങളിൽ പൊതുജനങ്ങൾ പ്രവേശിക്കില്ലെന്ന് ഉറപ്പുവരുത്താൻ പൊലീസിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

content highlights: Kozhikode Palayam Market Will Shutdown For a Week