ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ പാസാക്കിയ കര്‍ഷക ബില്ലില്‍ രാഷ്ട്രപതി ഒപ്പ് വെച്ചതോടെ പ്രതിഷേധ സമരങ്ങള്‍ ശക്തമാക്കി കര്‍ഷകര്‍. തിങ്കളാഴ്ച്ച രാവിലെ ഇന്ത്യ ഗേറ്റിന് മുന്നില്‍ പ്രതിഷേധിച്ച സമരക്കാര്‍, പ്രതിഷേധ സൂചകമായി ട്രാക്ടര്‍ അഗ്നിക്കിരയാക്കി.
#WATCH: Punjab Youth Congress workers stage a protest against the farm laws near India Gate in Delhi. A tractor was also set ablaze. pic.twitter.com/iA5z6WLGXR
— ANI (@ANI) September 28, 2020
പ്രതിഷേധം സംഘടിപ്പിച്ച അഞ്ച് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു. പഞ്ചാബിലെ നിവാസികളുള്പ്പെടെ പിടിയിലായവര്‍ക്കെതിരെ നിയമ നടപടികള്‍ ആരംഭിച്ചതായും പൊലീസ് അറിയിച്ചു. പ്രതിഷേധത്തിന് ഉപയോഗിച്ച ടൊയോട്ട ഇന്നോവ കാറും പൊലീസ് പിടികൂടി.
പഞ്ചാബ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ട്രാക്ടര്‍ കത്തിച്ചുള്ള പ്രതിഷേധത്തിന് നേതൃത്വം നല്‍കിയതെന്ന് പൊലീസ് പറഞ്ഞു. രാജ്യമെമ്പാടും കര്‍ഷക ബില്ലിനെതിരെ വന്‍ പ്രക്ഷോഭങ്ങളാണ് നടക്കുന്നത്.
ഞായറാഴ്ച്ചയാണ് രാഷ്ട്രപതി റാം നാഥ്് കൊവിന്ദ് കാര്‍ഷിക ബില്ലില്‍ ഒപ്പ് വെച്ചത്.
Content Highlight: Tractor set on fire at India Gate in Delhi during protest against farm bills