അവിടെ പള്ളിയുണ്ടായിട്ടേയില്ല, പുതിയ ഇന്ത്യയുടെ നീതി; പ്രശാന്ത് ഭൂഷൺ

Prasanth Bhushan tweet on Babri demolition case

ബാബ്റി മസ്ജിദ് തകർത്ത കേസിൽ മുഴുവൻ പ്രതികളേയും വെറുതെ വിട്ട കോടതി വിധിക്ക് പിന്നാലെ പരിഹാസവുമായി മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. എല്ലാ പ്രതികളേയും വെറുതെ വിട്ടെന്ന മാധ്യമ പ്രവർത്തകൻ രാജ്ദീപ് സർദേശായിയുടെ ട്വീറ്റ് പങ്കുവെച്ചുകൊണ്ടായിരുന്നു പ്രശാന്ത് ഭൂഷൻ്റെ പ്രതികരണം. 

അവിടെ പള്ളിയേ ഇല്ലായിരുന്നു. പുതിയ ഇന്ത്യയുടെ നീതി എന്നായിരുന്നു അദ്ദേഹം ട്വീറ്റ് ചെയ്തത്. ജഡ്ജിമാർക്കെതിരെ വിമർശനമുന്നയിച്ചതിൻ്റെ പേരിൽ കോടതിയലക്ഷ്യ നടപടികൾ നേരിട്ടതിന് പിന്നാലെയാണ് കോടതിയെ വിമർശിച്ചുകൊണ്ട് പ്രശാന്ത് ഭൂഷൺ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. 

28 കൊല്ലം പഴക്കമുള്ള കേസിലാണ് ലഖ്നൌ പ്രത്യേക കോടതി ഇന്ന് വിധി പറഞ്ഞത്. കേസിലെ പ്രതികളിൽ ജീവിച്ചിരിക്കുന്ന 32 പേരേയും കുറ്റവിമുക്തരാക്കികൊണ്ടായിരുന്നു കോടതി വിധി.

content highlights: Prasanth Bhushan tweet on Babri demolition case