രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവർക്ക് സഞ്ചരിക്കാൻ പ്രത്യേകമായി നിർമ്മിച്ച ബോയിങ് വിമാനം ബി 777 അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് ഇന്ന് എത്തുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ‘എയർ ഇന്ത്യ വൺ’ എന്ന പേരിലുള്ള വിമാനം എത്തുന്നതോടെ പ്രധാനമന്ത്രിയുടെ വിമാന യാത്രയുടെ നിയന്ത്രണം എയർ ഇന്ത്യയിൽ നിന്ന് വ്യോമസേന പെെലറ്റുമാർ ഏറ്റെടുക്കും. അടുത്ത വർഷം ജൂലെെ മുതലാണ് പുതിയ ബോയിങ് വിമാനം പറന്നു തുടങ്ങുക.
ബി 777 വിമാനങ്ങൾ പറത്താൻ ആറ് പെെലറ്റുമാർക്ക് വ്യോമസേന പരിശീലനം നൽകി കഴിഞ്ഞു. ആഡംബര സൌകര്യങ്ങൾ പത്രസമ്മേളന മുറി, മെഡിക്കൽ സജ്ജീകരണങ്ങൾ, എന്നിവയെല്ലാം ഉൾപ്പെടുത്തിയാണ് ബോയിങ് 777 എയർ ഇന്ത്യ സജ്ജമായിരിക്കുന്നത്. വെെഫെെ, മിസെെൽ പ്രതിരോധ സംവിധാനങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്. ബോയിങ് 777ന് തുടർച്ചയായി യുഎസ് വരെ പറക്കാനാകും. പുതിയ വിമാനങ്ങൾ വാങ്ങുന്നതിന് കഴിഞ്ഞ വർഷത്തെ ബജറ്റിൽ 4,469 കോടി രൂപ കേന്ദ്ര സർക്കാർ ചെലവഴിച്ചിരുന്നു.
content highlights: Air India One, Custom-Made For President, Prime Minister, Arrives In Delhi