ഇൻഡോ ജർമ്മൻ ഫിലിം വീക്കിൽ റോഷൻ മാത്യുവിന് മികച്ച സഹനടനുള്ള പുരസ്കാരം

roshan mathew got best supporting actor award at indo german film week

ബെർലിനിൽ നടന്ന ഇൻഡോ ജർമ്മൻ ഫിലിം വീക്കിൽ റോഷൻ മാത്യുവിന് മികച്ച സഹനടനുള്ള പുരസ്കാരം നേടി. ഗീതു മോഹൻദാസ് സംവിധാനം ചെയ്ത മൂത്തോനിൽ അവതരിപ്പിച്ച ‘അമീർ’ എന്ന കഥാപാത്രമാണ് മികച്ച സഹനടനുള്ള പുരസ്കാരത്തിന് റോഷനെ അർഹനാക്കിയത്.

പ്രേക്ഷകർ തെരഞ്ഞെടുത്ത മികച്ച സിനിമക്കുള്ള പുരസ്കാരവും മൂത്തോന് ലഭിച്ചു. ഇതിനു മുൻപ് ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റവലിലും മൂത്തോൻ പുരസ്കാരങ്ങൾ നേടിയിരുന്നു. ഫെസ്റ്റിവലിലെ മികച്ച സിനിമയായി തെരഞ്ഞെടുക്കപെട്ടതു കൂടാതെ നിവിൻ പോളി മികച്ച നടനായും സഞ്ജന ദീപു മികച്ച ബാലതാരമായും തെരഞ്ഞെടുക്കപെട്ടിരുന്നു.

#Moothon won the audience choice award and also the Best supporting actor for Roshan Mathew at Indo-German film week 2020 in Berlin 😊😊😊Proud of you my Ameer ♥️ Roshan Mathew

Gepostet von Geetu Mohandas am Donnerstag, 1. Oktober 2020

2019 സെപ്റ്റംബറിൽ ടൊറന്റോ ഫിലിം ഫെസ്റ്റിവലിൽ അന്തർ ദേശീയ പ്രീമിയറിനു ശേഷം തീയറ്റർ റിലീസ് നടന്ന ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ച നിവിൻ പോളിക്കും സജ്ഞന ദീപുവിനുമൊപ്പം ഷഷാങ്ക് അറോറ, റോഷൻ മാത്യൂ, ശോഭിത ധൂലിപാല തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായെത്തി.

Content Highlights; roshan mathew got best supporting actor award at indo german film week