ഉത്തർപ്രദേശിൽ ഹത്രാസ്, ബൽറാംപുർ എന്നിവിടങ്ങളിലുണ്ടായ കൂട്ട ബലാത്സംഗത്തിനെതിരേയുള്ള പ്രതിഷേധങ്ങൾ ഉയരുന്നതിനിടെയാണ് യുപിയിൽ വീണ്ടും അക്രമത്തിൽ ദളിത് ബാലിക കൊല്ലപെട്ടിരിക്കുന്നത്. 11 വയസ്സുള്ള പെൺകുട്ടിയാണ് കൊല്ലപെട്ടത്. ഉത്തർപ്രദേശിലെ ഭദോനിയിൽ വ്യാഴാഴ്ച വൈകിട്ടാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഇഷ്ടിക കൊണ്ട് പെൺകുട്ടിയുടെ തല ഇടിച്ച് തകർത്ത നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
പെൺകുട്ടിയുടെ കുടുംബവുമായി കാലങ്ങളായി ശത്രുതയിലായിരുന്നവരാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. പോസ്റ്റുമാർട്ടം റിപ്പോർട്ടിനു ശേഷമേ കൂടുതൽ കാര്യങ്ങൾ സ്ഥിരീകരിക്കാൻ സാധിക്കൂ എന്നും പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പ്രദേശവാസികളും പെൺകുട്ടിയുടെ ബന്ധുക്കളുമായ രണ്ട്പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പിടിയിലായവർ അച്ഛനും മകനുമാണ്. മകന് പ്രായപൂർത്തിയായിട്ടില്ല. പ്രതികളിൽ മുതിർന്ന ആളെ കോടതിയിയിൽ ഹാജരാക്കും. കൌമാരക്കാരനെ ജുവനൈൽ കോടതിയിൽ ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു.
Content Highlights; Her head ‘smashed with a brick’, 11-year-old girl found dead in UP village