തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കൊവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തിൽ നടപടി പിൻവലിക്കണമെന്നാവശ്യപെട്ട് 2 മണിക്കൂർ ഒപി ബഹിഷ്കരിച്ച് സമരത്തിലുള്ള ഡോക്ടമാരുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ ചർച്ച നടത്തുന്നു. സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ ഇന്ന് കെജിഎംസിടിഎയുടെ നേതൃത്വത്തിൽ ഡോകർമാർ 2 മണിക്കൂർ ഒപിയും, ഓൺലൈൻ ക്ലാസുകളുമടക്കം ബഹിഷ്കരിച്ചായിരുന്നു ഡോക്ടർമാരുടെ പ്രതിഷേധം.
സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ കൊവിഡ് നോഡൽ ഓഫീസർമാർ കൂട്ടത്തോടെ രാജി വെച്ചിരുന്നു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് പ്രതിരോധത്തിന്റെ ഏകോപനം തന്നെ താളം തെറ്റയതോടെയാണ് സർക്കാർ സമരക്കാരുമായി ചർച്ചയ്ക്ക് തയ്യാറാകുന്നത്. ഇന്ന് അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ നാളെ മുതൽ അനിശ്ചിത കാലത്തേക്ക് ഒപി ബഹിഷ്കരിക്കുമെന്നും ഡോക്ടർമാർ ആഹ്വാനം ചെയ്തിരുന്നു.
ആരോഗ്യ പ്രവർത്തകരുടെ പ്രത്യേക അവധി റദ്ധാക്കിയതിലും വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഈ കാര്യത്തിൽ നഴ്സുമാരുടെ സംഘടനയായ കെജിഎൻഎ ഇന്നലെ തുടങ്ങിയ അനിശ്ചിതകാല സത്യാഗ്രഹ സമരവും തുടരുകയാണ്. ജീവനക്കാരുടെ കുറവടക്കം ചൂണ്ടിക്കാണിച്ചു കൊണ്ടാണ് സമരക്കാർ സർക്കാർ നടപടിയെ എതിർക്കുന്നത്.
Content Highlights; kerala docters strike continue no sign of compromise from government or doctors