ഓപ്പറേഷൻ പി ഹണ്ട്; കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച 41 പേർ അറസ്റ്റിൽ

Operation P Hunt; 41 arrested for spreading child pornography 

കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച 41 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഓപ്പറേഷൻ പി ഹണ്ടിൻ്റെ ഭാഗമായി 326 സ്ഥലങ്ങളിൽ നടത്തിയ റെയ്ഡിലാണ് 41 പേർ അറസ്റ്റിലായത്. 268 കേസുകൾ റജിസ്റ്റർ ചെയ്തു. 285 ഇലക്ടോണിക് ഉപകരണങ്ങളാണ് പരിശോധനയിൽ പിടിച്ചെടുത്തത്. പിടിയിലായവരിൽ ഐടി വിദഗ്ധർ ഉൾപ്പെടെ ഉണ്ട്

എഡിജിപി മനോജ് എബ്രാഹമിൻ്റെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. കൊവിഡ് കാലത്ത് കുട്ടികൾക്കെതിരായ ഓൺലെെൻ കുറ്റകൃത്യങ്ങളിൽ വൻ വർധന ഉണ്ടായതായി മനോജ് എബ്രാഹം പറഞ്ഞു. ലോക്ക് ഡൌണിൽ ഡിജിറ്റൽ ഉപയോഗം വർദ്ധിച്ചതോടെ സെെബർ കുറ്റകൃത്യങ്ങളും വർദ്ധിച്ചിട്ടുണ്ട്. ഇൻ്റർനെറ്റിൽ നിന്ന് സിഎസ്എം മെറ്റീരിയൽ ഡൌൺലോഡ് / അപ്ലോഡ് ചെയ്യുന്ന വ്യക്തികളെ തിരിച്ചറിയാൻ ഹെെടെക് മോഡിലേക്ക് പോകാൻ കേരള പൊലീസിൻ്റെ സിസിഎസ്ഇ സെല്ലിന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നിർദേശം നൽകിയിട്ടുണ്ട്. 

content highlights: Operation P Hunt; 41 arrested for spreading child pornography