തൃശൂര്‍: സിപിഎം പ്രവര്ത്തകന് സനൂപിനെ കുത്തിക്കൊന്ന കേസിലെ മുഖ്യപ്രതി പിടിയില്‍. ഒളിവിലായിരുന്ന ഒന്നാംപ്രതി നന്ദനെയാണ് പൊലീസ് പിടികൂടിയത്. ഇയാളാണ് സനൂപിനെ കുത്തിയതെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
നന്ദന് രണ്ടു മാസം മുമ്പാണ് ഗള്‍ഫില്‍ നിന്ന് എത്തിയത്. നന്ദന് രാജ്യം വിടാന്‍ സാധ്യതയുണ്ടെന്ന നിഗമനത്തില്‍ പൊലീസ് ഇയാളുടെ പാസ്പോര്‍ട്ടും മറ്റ് രേഖകളും പിടിച്ചെടുത്തിരുന്നു.
സനൂപിനെ കൊല്ലുകയെന്ന ഉദ്ധേശത്തോടെ തന്നെയാണ് നന്ദന് കുത്തിയതെന്നാണ് എഫ്ഐആര്‍. സനൂപിനെ കുത്തിയതും തലയ്ക്കടിച്ച് വീഴ്ത്തിയതും നന്ദനാണെന്ന് പൊലീസ് വ്യക്തമാക്കിയരുന്നു. തൃശൂര്‍ ജില്ലയിലെ ഒളി സങ്കേതത്തില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.
Content Highlight: Main accused in Sanoop murder arrested