ഐഫോൺ നിർമ്മാതാക്കൾക്കും സാംസങിനും ഉൾപ്പെടെ 16 കമ്പനികൾക്ക് ഇന്ത്യയിൽ ഉത്പാദനത്തിന് അനുമതി

Centre approves 16 cos for PLI scheme

ആത്മനിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായി ആഗോള സ്ഥാപനങ്ങൾ ഉൾപ്പെടെ 16 കമ്പനികൾക്ക് രാജ്യത്ത് ഉത്പാദനം തുടങ്ങാൻ സർക്കാർ അനുമതി നൽകി. മെെക്രോമാക്സ്, സാംസങ്, ഫോക്സ്കോൺ, ഹോൻ ഹായ്, റെെസിങ് സ്റ്റാർ, വിസ്ട്രോൺ, ലാവ, പഡ്ഗെറ്റ് ഇലക്ടോണിക്സ്, യുടിഎൽ നിയോലിങ്ക്സ് പെഗാട്രോൺ തുടങ്ങിയ കമ്പനികൾക്കാണ് ഐടി മന്ത്രാലയം ഉത്പാദനത്തിന് അനുമതി നൽകിയത്. അനുമതി ലഭിച്ച ആഗോള കമ്പനികൾ 15,000 രൂപയ്ക്ക് മുകളിലുള്ള ഫോണുകളാകും നിർമ്മിക്കുക. 

16 കമ്പനികളും അഞ്ചുവർഷം കൊണ്ട് 10.5 ലക്ഷം കോടിയിലേറെ ഉത്പാദനം നടത്തുമെന്നാണ് വിലയിരുത്തൽ. പദ്ധതിയിലേക്ക് 20 കമ്പനികളാണ് അപേക്ഷ നൽകിയിരുന്നത്. അനുമതി ലഭിച്ച സാംസങ്, ഫോക്സ്കോൺ, ഹോൻ ഹായ്, റെെസിങ് സ്റ്റാർ, വിസ്ട്രോൺ, പെഗാട്രോൺ എന്നിവ വിദേശ കമ്പനികളാണ്. ഇതിൽ ഫോക്സ്കോൺ, ഹോൻ ഹായ്, വിസ്ട്രോൺ, പെഗാട്രോൺ എന്നീ കമ്പനികൾ ആപ്പിളിനുവേണ്ടി ഐഫോൺ നിർമ്മിക്കാൻ കരാർ ലഭിച്ചവയാണ്. കയറ്റുമതി വർധിപ്പിക്കുക എന്ന് ലക്ഷ്യം വെച്ചുകൊണ്ടാണ് കേന്ദ്ര സർക്കാർ പദ്ധതിക്ക് അനുമതി നൽകിയിരിക്കുന്നത്. കയറ്റുമതിയിലൂടെ പ്രതീക്ഷിക്കുന്ന മൊത്തം മൂല്യം 6.50 ലക്ഷം കോടി രൂപയാണ്. 

content highlights: Centre approves 16 cos for PLI scheme