ശ്രീറാം വെെങ്കിട്ടരാമനെ പിആർഡിയുടെ ഫാക്ട് ചെക്ക് ഡിവിഷനിലേക്ക് നിയോഗിച്ചു; വ്യാജ വാർത്തകൾ കണ്ടെത്താനുള്ള പ്രത്യേക സമിതി

Sriram Venkitaraman to fact check for Kerala govt  

വ്യാജ വാർത്തകൾ കണ്ടെത്തുന്നതിനായി പിആർഡിയുടെ നേതൃത്വത്തിൽ സർക്കാർ ഒരുക്കിയ ഫാക്ട് ചെക്ക് ഡിവിഷനിലേക്ക് ശ്രീറാം വെങ്കിട്ടരാമനെ നിയോഗിച്ചു. ആരോഗ്യവകുപ്പ് ജോയൻ്റ് സെക്രട്ടറിയായ ശ്രീറാം വകുപ്പ് പ്രതിനിധിയായാണ് സംഘത്തിൽ ഉൾപ്പെടുന്നത്. ആരോഗ്യ സംബന്ധമായ വ്യാജ വാർത്തകൾ കണ്ടെത്തുന്ന സമിതിയിൽ അംഗമായാണ് പ്രവർത്തിക്കുക.

വ്യാജവാർത്തകളോ സന്ദേശങ്ങളോ കണ്ടെത്തിയാൽ അവയ്ക്കെതിരെ നടപടിക്ക് പൊലീസിന് കെെമാറുക, വാർത്തകൾ തെറ്റാണെങ്കിൽ സത്യാവസ്ഥ മറ്റു വകുപ്പുകളിൽ നിന്ന് കണ്ടെത്തി ജനങ്ങൾക്കായി പ്രസിദ്ധപ്പെടുത്തുക എന്നിവയാണ് ഫാക്ട് ചെക്ക് വിഭാഗത്തിൻ്റെ പ്രധാന ദൌത്യം. 

മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ കാറിടിച്ചു കൊല്ലപ്പെട്ട കേസിൽ ഒന്നാം പ്രതിയായ ശ്രീറാം സസ്പെൻഷനിലായിരുന്നു. കഴിഞ്ഞ മാർച്ചിലാണ് സർക്കാർ തിരിച്ചെടുക്കുന്നത്. ആരോഗ്യവകുപ്പിൻ്റെ ജോയൻ്റ് സെക്രട്ടറിയായി തിരിച്ചെത്തിയ ശ്രീറാമിന് കൊവിഡ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന വാർ റൂമിൻ്റയേും സി.എഫ്.എൽ.ടി.സി.കളുടേയും ചുമതലയായിരുന്നു ഉണ്ടായിരുന്നത്. 

content highlights: Sriram Venkitaraman to fact check for Kerala govt