എല്ലാവരേയും വോട്ട് ചെയ്യാൻ അനുവദിക്കരുത്, നമ്മളെ ഭരിക്കേണ്ടത് സേച്ഛാധിപതിമാർ; വിജയ് ദേവരകൊണ്ട

Vijay Deverakonda controversial talk about Indian democracy

രാജ്യത്തെ മുഴുവൻ ജനങ്ങളേയും വോട്ട് ചെയ്യാൻ അനുവദിക്കരുതെന്ന് നടൻ വിജയ് ദേവരകൊണ്ട. സേച്ഛാധിപത്യമാണ് നമുക്ക് നല്ലതെന്നും ഫിലിം കമ്പാനിയന് നൽകിയ അഭിമുഖത്തിൽ ദേവരകൊണ്ട പറഞ്ഞു. മറ്റ് തെന്നിന്ത്യൻ താരങ്ങളെപ്പോലെ രാഷ്ട്രീയത്തിൽ പ്രവേശിക്കുമോയെന്ന ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു നടൻ്റെ വിവാദ പ്രസ്താവന. തനിക്ക് രാഷ്ട്രീയ പ്രവർത്തനത്തിന് വേണ്ട ക്ഷമയില്ലെന്ന് പറഞ്ഞ നടൻ നിലവിലെ രാഷ്ട്രീയത്തിലും തെരഞ്ഞെടുപ്പ് രീതിയിലും ഒരു അർത്ഥവുമില്ലെന്ന് വ്യക്തമാക്കി. എല്ലാവരേയും വോട്ട് ചെയ്യാൻ പോലും അനുവദിക്കരുതെന്നാണ് തൻ്റെ പക്ഷമെന്നും വിജയ് പറഞ്ഞു. 

മുംബെെയിൽ ഒരു വിമാനം പോകുന്നു. അതിലെ യാത്രക്കാരായ 300 പേരും ചേർന്നല്ലല്ലോ വിമാനം ആരാണ് പറത്തേണ്ടതെന്ന് തീരുമാനിക്കുക. ഏത് എയർലെെൻ കമ്പനിയുടേതാണോ വിമാനം അവരാണ് പെെലറ്റിനെ തീരുമാനിക്കുക. പണവും വിലകുറഞ്ഞ മദ്യവും കൊടുത്തിട്ടാണ് ഇവിടെ ആളുകൾ വോട്ട് പിടിക്കുന്നത്. ധനികരായ ആളുകളെ മാത്രം വോട്ട് ചെയ്യാൻ അനുവദിക്കണം എന്നല്ല പറയുന്നത്. വിദ്യാഭ്യാസമുള്ള, പണത്തിൽ വീഴാത്ത മധ്യവർഗത്തേയാണ് വോട്ട് ചെയ്യാൻ അനുവദിക്കേണ്ടത്. എന്തിനാണ് ആർക്കാണ് വോട്ട് ചെയ്യുന്നതെന്ന് പോലും അറിയാത്ത ആളുകളെകൊണ്ട് വോട്ട് ചെയ്യാൻ അനുവദിക്കരുത്. വിജയ് പറയുന്നു. 

സ്വേച്ഛാധിപത്യത്തിന് മാത്രമേ സമൂഹത്തില്‍ മാറ്റം കൊണ്ടുവരാന്‍ സാധിക്കൂ എന്നും രാഷ്ട്രീയത്തില്‍ വരികയാണെങ്കില്‍ നല്ലൊരു സ്വേച്ഛാധിപതിയാകാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം അഭിമുഖത്തില്‍ പറയുന്നുണ്ട്. 

content highlights: Vijay Deverakonda controversial talk about Indian democracy