സാമ്പത്തിക പ്രതിസന്ധി; എട്ടു മാസം പ്രായമായ കുഞ്ഞിനെ 4000 രൂപയ്ക്ക് വിറ്റ് മാതാപിതാക്കൾ

Financial crisis; Parents sell eight-month-old baby for Rs 4,000

സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ എട്ട് മാസം പ്രായമായ പെൺകുഞ്ഞിനെ 4000 രൂപയ്ക്ക് വിറ്റ് രക്ഷിതാക്കൾ. പഞ്ചിമ ബംഗാളിലെ മിഡ്നാംപൂർ ജില്ലയിലാണ് സംഭവം. കൊവിഡിനെ തുടർന്ന് വരുമാനം നിലച്ച് പട്ടിണിയാലായ കുടുംബമാണ് 4000 രൂപയ്ക്ക് കുഞ്ഞിനെ വിറ്റത്. മാതാപിതാക്കളെ ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയിലെടുത്തു. സാമ്പത്തിക പ്രയാസങ്ങളെ തുടർന്ന് ജീവിതം മുന്നോട്ടു കൊണ്ടു പോകാൻ കഴിയാത്ത അവസ്ഥയിലാണ് കുട്ടിയെ വിറ്റതെന്ന് മാതാപിതാക്കൾ സമ്മതിച്ചു.

കൊവിഡിനെ തുടർന്ന് ഉപജീവനമാർഗം തടസ്സപെട്ടതോടെ വരുമാനം നിലച്ചതാണ് ഇതിന് മാതാപിതാക്കളെ പ്രേരിപ്പിച്ചതെന്ന് പോലീസ് വ്യക്തമാക്കി. ഇതിനിടെ കുഞ്ഞിന്റെ അമ്മാവൻ 4000 രൂപ സംഘടിപ്പിച്ച് നൽകി കുഞ്ഞിനെ തിരികെ വാങ്ങുകയും ചൈൽഡ് വെൽഫെയർ ഡിപ്പാർട്ട്മെന്റിന് കൈമാറുകയും ചെയ്തു. വൈദ്യ പരിശോധനകൾക്ക് ശേഷം പെൺകുട്ടികളെ സംരക്ഷിക്കുന്ന വിദ്യാസാഗർ ഗേൾസ് ഹോമിന്റെ സംരക്ഷണത്തിലാണ് കുഞ്ഞ്.

Content Highlights; Financial crisis; Parents sell eight-month-old baby for Rs 4,000