സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണയം അവസാന ഘട്ടത്തിലേക്ക്. ഒക്ടോബർ 14ന് അവാർഡുകൾ പ്രഖ്യാപിക്കും. 119 സിനിമകളാണ് മത്സരിക്കുന്നത്. അവസാന റൗണ്ടിലെത്തിയ സിനിമകൾ വിലയിരുത്തുന്ന തിരക്കിലാണ് ജൂറി അംഗങ്ങൾ. ഛായഗ്രാഹകനും സംവിധായകനുമായ മധു അമ്പാട്ടാണ് ജൂറി ചെയർമാൻ. സംവിധായകായ എബ്രിഡ് ഷെെൻ. സലിം അഹമ്മദ്, എഡിറ്റർ എൽ. ഭൂമിനാഥൻ, ഛായാഗ്രാഹകൻ വിപിൻ മോഹൻ, സൌണ്ട് എൻജിനീയർ എസ്. രാധാകൃഷ്ണൻ, പിന്നണി ഗായിക ലതിക, നടി ജോമോൾ, എഴുത്തുകാരൻ ബെന്യാമിൻ, ചലചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് എന്നിവരാണ് മറ്റ് ജൂറി അംഗങ്ങൾ.
അന്താരാഷ്ട്ര തലത്തിൽ വളരെ ശ്രദ്ധ നേടിയ നിരവധി ചിത്രങ്ങൾ റിലീസ് ചെയ്ത വർഷമായിരുന്നു 2019. മോഹൻലാലിൻ്റ പ്രിയദർശൻ ചിത്രം മരക്കാർ അറബിക്കടലിൻ്റെ സിംഹം, പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ, മമ്മൂട്ടിയുടെ മാമാങ്കം എന്നിവയാണ് മത്സരത്തിനുള്ള ബിഗ്ബജറ്റ് ചിത്രങ്ങൾ. ഇട്ടിമാണി മെയ്ഡ് ഇൻ ചെെനയും ഉണ്ടയും പതിനെട്ടാം പടിയും മത്സരത്തിനുണ്ട്. അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടിയ മൂത്തോൻ, ജല്ലിക്കെട്ട്, ബിരിയാണി, വെയിൽമരങ്ങൾ തുടങ്ങിയ ചിത്രങ്ങളും തണ്ണീർമത്തൻ മത്തൻ ദിനങ്ങൾ, കുമ്പളങ്ങി നെെറ്റ്സ് തുടങ്ങിയ പുതുമ നിറഞ്ഞ അനുഭവവും തിയറ്റർ വിജയവും നേടിയ ചിത്രങ്ങളും സാധ്യതാപ്പട്ടികയിലുണ്ട്.
content highlights: state film award will be announced on October 14