അമേരിക്കൻ ഡ്രാമ ചിത്രം ദ ഷോഷാങ്ക് റിഡംപ്ഷൻ്റെ 25ാം വാർഷിക ദിനത്തിൽ ആരാധകർക്ക് നന്ദി പറഞ്ഞ് നടൻ മോർഗൻ ഫ്രീമാൻ. ബോക്സ് ഓഫീസിൽ തകർന്നടിഞ്ഞ സിനിമയെ ഇന്ന് ഏറ്റവും സ്റ്റേഹിക്കപ്പെടുന്ന ചിത്രമാക്കി മാറ്റിയതിന് പ്രേഷകർക്ക് നന്ദി എന്നാണ് ഫ്രീമാൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ചിത്രത്തിലെ പ്രധാനപ്പെട്ട ദൃശ്യങ്ങളും മോർഗൻ ഫ്രീമാൻ പങ്കുവെച്ചിട്ടുണ്ട്. സ്റ്റീഫൻ കിങ്ങിൻ്റെ റീറ്റ ഹേയവർത്ത് ആൻ്റ് ഷോഷാങ്ക് റിഡംപ്ഷൻ എന്ന ഹ്രസ്വ നോവലിനെ ആസ്പദമാക്കി ഫ്രാങ്ക് ഡറബോണ്ട് സംവിധാനം ചെയ്ത ചിത്രമാണ് ദ ഷോഷാങ്ക് റിഡംപ്ഷൻ.
Gepostet von Morgan Freeman am Mittwoch, 14. Oktober 2020
1994 ഒക്ടോബർ 15ന് ദ ഷോഷാങ്ക് റിഡംപ്ഷൻ പ്രദർശനത്തിനെത്തിയെങ്കിലും ബോക്സ് ഓഫീസിൽ പരാജയപ്പെട്ടു. എന്നാൽ ചിത്രത്തെ സംബന്ധിച്ച നിരൂപകരുടെ മികച്ച പ്രതികരണങ്ങളെ തുടർന്ന് കേബിൾ, ടെലിവിഷൻ, ഹോം വീഡീയോടേപ്പ്, ഡി.വി.ഡി തുടങ്ങിയ മാധ്യമങ്ങളിൽ വീണ്ടും പ്രദർശിപ്പിച്ചു. തുടർന്ന് വൻ പ്രചാരം നേടിയ ചിത്രം ചരിത്രത്തിലെ ഏറ്റവും മികച്ച സിനിമകളിലൊന്നായി നിലനിൽക്കുന്നു.
content highlights: 25 years of The Shawshank Redemption