ചാണകചിപ്പ് റേഡിയേഷൻ തടയുമെന്ന് അവകാശപ്പെട്ട രാഷ്ട്രീയ കാമധേനു ആയോഗിനെതിരെ രാജ്യത്തെ 400 ശാസ്ത്രജ്ഞർ രംഗത്തുവന്നു. പശുവിൻ്റെ ചാണകം മൊബെെൽ ഹാൻസ്സെറ്റുകളിൽ നിന്നുള്ള റേഡിയേഷൻ കുറയ്ക്കുമെന്നതിന് എന്താണ് തെളിവെന്ന് ശാസ്ത്രജ്ഞർ ചോദിച്ചു. ഇതുമായി ബന്ധപ്പെട്ട് ശാസ്ത്രജ്ഞർ രാഷ്ട്രീയ കാമധേനു ആയോഗിന് കത്തയച്ചു. ഐ.ഐ.ടി മുംബെെ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യൂക്കേഷൻ ആൻഡ് റിസേർച്ച്, ടാറ്റ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ഫണ്ടമെൻ്റൽ റിസർച്ച് എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞരാണ് കത്തയച്ചത്.
ചാണക ചിപ്പുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ എവിടെ, എപ്പോൾ നടന്നുവെന്നും കത്തിൽ ചോദിക്കുന്നുണ്ട്. പരീക്ഷണത്തിന് നേതൃത്വം നൽകിയതാരാണെന്നും എത്ര പണം ചെലവിട്ടെന്ന് വ്യക്തമാക്കണമെന്നും ശാസ്ത്രജ്ഞർ ചോദിക്കുന്നു. ചാണക ഉൽപന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി കാമധേനു ദീപാവലി അഭിയാൻ എന്ന ക്യാമ്പെയിൻ്റെ ഭാഗമായാണ് ചാണകചിപ്പ് പുറത്തിറക്കിയത്. അവകാശ വാദങ്ങളല്ല തെളിവുകളാണ് സയൻസിൻ്റെ അടിസ്ഥാനമെന്ന് ഐ.ഐ.ടി പ്രൊഫസർ അഭിജിത്ത് മജുംദാർ ചൂണ്ടിക്കാണിക്കുന്നു.
content highlights; ‘Cow dung reduces radiation’: In the open letter, 400 scientists seek evidence