മുൻകൂർ ജാമ്യം തേടി മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി നാളെ ഹൈക്കോടതിയെ സമീപിക്കും. തിരുവനന്തപുരം മെജിക്കൽ കോളേജ് ആശുപത്രിയിലെ ഓർത്തോ ഐസിയുവിൽ കഴിയുന്ന ശിവശങ്കറിനായി അദ്ധേഹത്തിന്റെ അഭിഭാഷകൻ മുൻകൂർ ജാമ്യാപേക്ഷ തയ്യാറാക്കി. കസ്റ്റംസ് രജിസ്റ്റർ ചെയത സ്വർണക്കടത്ത്, ഡോളർ ഇടപാട്, ഈന്തപ്പഴവും മതഗ്രന്ഥവും വിതരണം ചെയ്തതിലെ അന്വേഷണം ഇവയെല്ലാം ചൂണ്ടിക്കാണിച്ചു കൊണ്ടാകും ഹർജി നൽകുന്നത്. തലസ്ഥാനത്തുള്ള കസ്റ്റംസ് സംഘം ഇന്ന് ആശുപത്രിയിലെത്തി അറസ്റ്റ് രേഖപെടുത്തിയാൽ ആരേഗ്യാവസ്ഥ അടക്കം ചൂണ്ടിക്കാണിച്ചു കൊണ്ട് ജാമ്യഹർജി സമർപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
എന്നാൽശിവശങ്കറിന്റെ മൊഴിയെടുത്ത ശേഷം മാത്രമേ നിയമപരമായി അറസ്റ്റ് രേഖപെടുത്താൻ കസ്റ്റംസിന് സാധിക്കുകയുള്ളു. സ്വർണ്ണക്കടത്തുമായി ബന്ധപെട്ട് എൻഫോഴ്സ്മെന്റ് രജിസ്റ്റർ ചെയ്ത കേസിൽ ശിവശങ്കറിന് കഴിഞ്ഞ ദിവസം ഹൈക്കോടി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. എം ശിവശങ്കറിന്റെ ചികിത്സക്കായി രൂപീകരിച്ച മെഡിക്കൽ ബോർഡ് ഇന്ന് യോഗം ചെയ്തതിന് ഷേഷമായിരിക്കും തുടർ ചികിത്സയുമായി ബന്ധപെട്ട തീരുമാനമുണ്ടാകുക. ഡോക്ടർമാരുടെ തീരുമാനത്തിന് അനുസരിച്ചായിരിക്കും കസ്റ്റംസിന്റെ തുടർ നടപടികളും. മെഡിക്കൽ ബോഡിന്റെ തീരുമാനവും ശിവശങ്കറിന്റെ നീക്കങ്ങളും കസ്റ്റംസ് നിരീക്ഷിക്കുന്നുണ്ട്.
Content Highlights; shankar may approach highcourt bail application