ബാർ കോഴ ആരോപണം പിൻവലിക്കുന്നതിനായി ജോസ് കെ മാണി പത്തു കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് ബിജു രമേഷ്. താൻ രാഷ്ട്രീയ പാർട്ടികളുമായി ഗൂഢാലോചന നടത്തിയിട്ടില്ലെന്നും കോൺഗ്രസുകാർ തന്നേയും തന്റെ കുടുംബത്തെയും വേട്ടയാടുകയാണെന്നും ആരോപണമുന്നയിച്ചതിന്റെ പേരിൽ കോടികൾ തനിക്ക് നഷ്ടമായതായും ബിജു രമേഷ് വ്യക്തമാക്കി.
ആരോപണം ഉന്നയിച്ചത് തെറ്റായി പോയി എന്ന് പറഞ്ഞ് മാധ്യമങ്ങളോട് വെളിപെടുത്തണമെന്ന് ആവശ്യപെട്ട് ജെസ് കെ മാണി ബന്ധപെട്ടിരുന്നുവെന്നും എന്ത് വേണമെങ്കിലും ചെയ്യാമെന്ന് പറഞ്ഞിരുന്നതായും ബിജു രമേശ് പറഞ്ഞു. മാധ്യമങ്ങളോട് പറയേണ്ട കാര്യങ്ങൾ തനിക്ക് മെയില്‍ വന്നിരുന്നുവെന്നും ഇക്കാര്യമെല്ലാം അന്വേഷിച്ചാൽ വ്യക്തമാകും. ആരോപണം പിൻവലിച്ചില്ലെങ്കിൽ ഉന്മൂലനം ചെയ്തു കളയുമെന്ന് പറഞ്ഞിരുന്നുവെന്നും ബിജു രമേഷ് ചൂണ്ടിക്കാട്ടി.
എന്നാൽ ബിജു രമേഷിന്റെ ആരോപണത്തെ ജോസ് കെ മാണി നിഷേധിക്കുകയും, കെ എം മാണിക്കെതിരെ ഒരു തെളിവുമില്ലാതെ ഉന്നയിച്ച നീചമായ ആരോപണങ്ങളുടെ ആവർത്തനമാണ് ബിജു രമേഷിന്റെ പുതിയ ആരോപണമെന്നായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം. അന്ന് പിതാവിനെ വെട്ടയാടിയവർ ഇന്ന് തന്നെ ലക്ഷ്യം വെക്കുന്നുവെന്നും, ബിജു രമേഷ് രംഗത്തെത്തിയതിന്റെ രാഷ്ട്രീയ ലക്ഷ്യം ജനങ്ങൾക്ക് തിരിച്ചറിയാനാകുമെന്നും ജെസ് കെ മാണി അഭിപ്രായപെട്ടു.
Content Highlights; biju ramesh against jose k mani