ഞാനുമായി സമ്പർക്കത്തിൽ വന്നവർ നിർബന്ധിത ക്വാറൻ്റീനിൽ പോകണം; സുരാജ് വെഞ്ഞാറമ്മൂട്

Suraj Venjaramoodu in self quaratine

പൃഥ്വിരാജ് സുകുമാരന് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ താനുമായും ജനഗണമന സിനിമയുടെ അണിയറ പ്രവർത്തകരുമായും സമ്പർക്കം പുലർത്തിയവർ നിർബന്ധമായും നിരീക്ഷണത്തിൽ പോകണമെന്ന് നടൻ സുരാജ് വെഞ്ഞാറമ്മൂട് ആവശ്യപ്പെട്ടു. ജനഗണമനയുടെ ഷൂട്ടിങ് നടക്കുന്ന വേളയിൽ രാജുവിനും സംവിധായകൻ ഡിജോ ജോസ് ആൻ്റണിയ്ക്കും കൊവിഡ് പോസിറ്റീവ് ആയ വിവരം എല്ലാവരും അറിഞ്ഞിരിക്കുമല്ലോ. ആ ചിത്രത്തിൻ്റെ ഭാഗമായത് കൊണ്ട് താനും സ്വയം ക്വാറൻ്റീനിൽ പ്രവേശിച്ചിരിക്കുകയാണെന്നും സുരാജ് ഫേസ്ബുക്കിലൂടെ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം

പ്രിയരേ , ജനഗണ മനയുടെ ഷൂട്ടിങ് നടക്കുന്ന വേളയിൽ രാജുവിനും സംവിധായകൻ ഡിജോ ജോസ് ആന്റണിക്കും കോവിഡ് പോസിറ്റീവ് ആയ വിവരം നിങ്ങൾ എല്ലാവരും അറിഞ്ഞിരിക്കുമല്ലോ..ഷൂട്ടിംഗ് നടന്ന വേളയിൽ ആ ചിത്രത്തിന്റെ ഭാഗമായത് കൊണ്ടും അവരുമായി സമ്പർക്കം ഉള്ളത് കൊണ്ടും ഞാൻ സ്വയം Quarantine നിൽ പ്രവേശിച്ചിരിക്കുയാണ് , ആയതിനാൽ ഈ കഴിഞ്ഞ ദിവസങ്ങളിൽ ഞാനുമായും ജനഗണമന യുടെ അണിയറപ്രവർത്തകരുമായും സമ്പർക്കം വന്നവർ നിർബന്ധിത Quarantine നിൽ പോവണമെന്നും എന്തെങ്കിലും ലക്ഷണങ്ങൾ ഉള്ളവർ എത്രയും പെട്ടന്ന് ടെസ്റ്റ് ചെയ്യണമെന്നും അറിയിക്കുന്നു…
എന്ന് നിങ്ങളുടെ സ്വന്തം
സുരാജ് വെഞ്ഞാറമൂട്

ഇന്ന് രാവിലെയാണ് നടൻ പൃഥ്വിരാജിന് കൊവിഡ് സ്ഥിരീകരിച്ചത്. ജനഗണമന എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. സംവിധായകൻ ഡിജോ ജോസ് ആൻ്റണിയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 

content highlights: Suraj Venjaramoodu in self quarantine