സിസ്റ്റർ അഭയകേസിൽ വീണ്ടും വിചാരണ തുടങ്ങി; സിസ്റ്ററിൻ്റേത് കൊലപാതകം തന്നെയെന്ന് ആദ്യ അന്വേഷണ ഉദ്യോഗസ്ഥൻ

Sister Abhaya murder case follow up

സിസ്റ്റർ അഭയ കേസിൽ സിബിഐ കോടതിയിൽ വിചാരണ വീണ്ടും ആരംഭിച്ചു. ഹൈക്കോടതിയിൽ കേസുകൾ കാരണം നിർത്തിവച്ച വിചാരണ 6 മാസത്തിനു ശേഷമാണ് വീണ്ടും തുടങ്ങിയത്. സിസ്റ്റർ അഭയ ആത്മഹത്യ ചെയ്തതല്ല, കൊല്ലപ്പെട്ടതാണെന്ന് പ്രാഥമിക അന്വേഷണത്തിൽ തന്നെ ബോധ്യപ്പെട്ടതായി സിബിഐയുടെ അദ്യ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവെെഎസ്പി വർഗീസ് തോമസ് കോടതിയിൽ മൊഴി നൽകി. പ്രത്യേക സിബിഐ കോടതി എസ്. സനൽ കുമാർ മുമ്പാകെയാണ് മൊഴി നൽകിയത്. 

1993ൽ ഡിവെെഎസ്പി ആയി കേസ് ഏറ്റെടുക്കുമ്പോൾ അസ്വഭാവിക മരണത്തിനാണ് കേസെടുത്തത്. സിബിഐ ആസ്ഥാനത്ത് നിന്ന് ലഭിച്ച നിർദേശം അനുസരിച്ച് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് മുമ്പാകെ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. ആ സമയത്താണ് ഹംസ വധക്കേസിൻ്റെ അന്വേഷണവും നടന്നുകൊണ്ടിരുന്നത്. കേസ് ആദ്യം അന്വേഷിച്ചുകൊണ്ടിരുന്ന ക്രെെംബ്രാഞ്ച് എസ്.പി മെക്കിളിൻ്റെ കീഴിൽ ഡിവെെഎസ്പി പികെ സാമൂവലാണ് കേസ് അന്വേഷിച്ചിരുന്നത്. എറണാകുളം ആർ.ഡി.ഒ കോടതിയിൽ നിന്ന് കേസിന് ആസ്പദമായ തൊണ്ടിമുതലുകൾ പികെ സാമൂവൽ വാങ്ങി എടുത്തിരുന്നെങ്കിലും ഇവയൊന്നും തനിക്ക് കെെമാറിയില്ലെന്ന് വർഗീസ് തോമസ് മൊഴി നൽകി. 

അന്വേഷണത്തിൽ മേലുദ്യോഗസ്ഥനായ എസ്.പി ത്യാഗരാജൻ്റെ സമ്മർദ്ദത്തെ തുടർന്ന് സ്വമേധയ വിരമിക്കുകയായിരുന്നുവെന്നും വർഗീസ് തോമസ് കോടതിയെ അറിയിച്ചു. 

content highlights: Sister Abhaya murder case follow up