നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി റോഹിംഗ്യൻ അഭയാർത്ഥികൾക്ക് ഭക്ഷണം വിതരണം ചെയ്ത ഹോട്ടൽ ഉടമകൾക്ക് നേരെ ഹിന്ദുത്വവാദികളുടെ ഭീഷണി. ഡൽഹി ജസോള മേഖലയിലെ മൂന്ന് ഹോട്ടലുകൾക്ക് നേരെയാണ് ഭീഷണി.
നവരാത്രി ദിനത്തിൽ ജസോളയിൽ താമസിക്കുന്ന റോഹിംഗ്യൻ അഭയാർത്ഥികൾക്ക് ഭക്ഷണം നൽകിയെന്ന വാർത്തക്കു പിന്നാലെയായിരുന്നു ഹിന്ദുത്വ ഗ്രൂപ്പിന്റെ ഭീഷണി. സോഷ്യൽ മീഡിയയിൽ ഹോട്ടലുകൾക്ക് നേരെ വ്യാപകമായ സൈബർ ആക്രമണം നടത്തുകയും ചെയ്തിരുന്നു. റോഹിംഗ്യൻ മുസ്ലിങ്ങളെ പോറ്റിയ ഹോട്ടലിന്റെ പ്രവൃത്തി വെറുപ്പുളവാക്കുന്നതാണെന്നും ഹോട്ടൽ പൂട്ടിക്കുമെന്നുമായിരുന്നു ഭീഷണി.
എന്നാൽ ഭീഷണികൾക്ക് പുല്ലു വില പോലും കൽപ്പിക്കുന്നില്ലെന്നും, അഭയാത്ഥികൾക്ക് ഭക്ഷണം നൽകുന്നത് തുടരുമെന്നും ഹോട്ടലുടമകൾ പ്രതികരിച്ചു. അഭയാർത്ഥികളിൽ മുസ്ലിംങ്ങൾ മാത്രമല്ല പല സമുദായത്തിൽ പെട്ട ആളുകളുണ്ടായിരുന്നുവെന്നും മുസ്ലിംങ്ങൾ മാത്രമാണെങ്കിൽ പോലും വിശക്കുന്നവന് ആഹാരം കൊടുക്കുന്നതിൽ എന്താണ് പ്രശ്നമെന്നും അവർ ചോദിച്ചു.
Content Highlights; Delhi Restaurants Trolled For Giving Food to Rohingya Refugees