വാളയാർ കേസിൽ വീഴ്ച വരുത്തിയവർ ആരാണെന്ന് വ്യക്തമാക്കണം; മുഖ്യമന്ത്രിയ്ക്കെതിരെ മുൻ പബ്ലിക്ക് പ്രോസിക്യൂട്ടർ ജലജ മാധവൻ

Walayar Case formal special prosecutor against CM Pinarayi Vijayan

വാളയാർ കേസിൽ മുഖ്യമന്ത്രിക്കെതിരെ മുൻ സ്പെഷ്യൽ പ്രോസിക്യൂട്ടർ ജലജ മാധവൻ. കേസിൽ പ്രോസിക്യൂട്ടർമാരെ പഴിചാരാതെ ആരാണ് വീഴ്ച വരുത്തിയതെന്ന് കൃത്യമായി പറയണമെന്ന് ജലജ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് മുഖ്യമന്ത്രിയ്ക്കെതിരെ ജലജ രംഗത്തെത്തിയത്. വാളയാർ കേസിൻ്റെ പബ്ലിക് പ്രോസിക്യൂട്ടർ സ്ഥാനത്തുനിന്നും തന്നെ മാറ്റിയതിൻ്റെ കാരണം മുഖ്യമന്ത്രി പിണറായി വിജയൻ പറയാത്തതിൻ്റെ കാരണം എന്തുകൊണ്ടാണെന്നും അഡ്വ. ജലജ മാധവൻ ചോദിക്കുന്നു. വീഴ്ച ഉണ്ടായതിനെ തുടർന്ന് ആരോഗ്യ വകുപ്പിൽ നിന്നുള്ള ഉത്തരവ് പ്രകാരമാണ് തന്നെ മാറ്റിയത്. എന്നാൽ എന്ത് വീഴ്ചയാണ് സംഭവിച്ചതെന്ന് മാത്രം പറയുന്നില്ല. ജലജ മാധവൻ പറഞ്ഞു.

വാളയാർ കേസിൽ ചെെൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ ഒരു പ്രതിക്ക് വേണ്ടി ഹാജരാവുകയും അതിൽ അന്വേഷണം വന്നപ്പോൾ സത്യമായി മൊഴി കൊടുത്തതിന് പിറകെയാണ് തന്നെ മാറ്റിയതെന്നും അവർ പറഞ്ഞു. യുഡിഎഫ് സർക്കാരിൻ്റെ കാലത്ത് നിയമിച്ച പോക്സോ പ്രോസിക്യൂട്ടർ അഡ്വ. ലത ജയരാജ് ആയിരുന്നു. വാളയാർ കേസിലെ ആദ്യത്തെ സ്പെഷ്യൽ പ്രോസിക്യൂട്ടർ. ഇവരെ മാറ്റിയാണ് എൽഡിഎഫ് നോമിനിയായ അഡ്വ. ജലജ മാധവനെ കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിക്കുന്നത്. എന്നാൽ മൂന്നു മാസത്തിനുശേഷം അപ്രതീക്ഷിതമായി അഡ്വ. ജലജയെ മാറ്റി വീണ്ടും ലത ജയരാജിനെ നിയമിക്കുകയായിരുന്നു. യുഡിഎഫ് നോമിനിയായ അഭിഭാഷകയെ ഒരു തവണ മാറ്റിയ ശേഷം വീണ്ടും തൽസ്ഥാനത്തേക്ക് തിരിച്ചുകൊണ്ടുവന്നതിൻ്റെ കാരണം സർക്കാർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. 

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപം

ഞാനെന്തിന് വെറുതേ പഴി കേൾക്കണം??
Cm ന്റെ പത്ര സമ്മേളനം…. വാളയാർ കേസിൽ വീഴ്ച വരുത്തിയത് പ്രോസീക്യൂട്ടർമാർ… അവരെ മാറ്റുകയും ചെയ്തു. എല്ലാം ശുഭം..വാളയാർ കേസിന്റെ സമയത്ത് കഷ്ടിച്ച് മൂന്ന് മാസം മാത്രം prosecutor ആയിരുന്നു ഞാൻ. തുടക്കവും ഞാനല്ല, അവസാനവും ഞാനല്ല. സത്യ വിരുദ്ധമായ കാര്യങ്ങൾ ചർച്ചകളിലും മറ്റും പ്രചരിക്കുന്നത് കൊണ്ട് ചില സത്യങ്ങൾ എഴുതേണ്ടത് ആവശ്യമായി വന്നിരിക്കുന്നു.
Ldf ഭരണത്തിൽ വന്നപ്പോൾ palakkad അടക്കമുള്ള 6 ജില്ലകളിലെ udf കാലത്തുള്ള spl. Prosecutor മാർ ldf സർക്കാരിനെതിരെ കേസ് കൊടുക്കുകയും stay യുടെ ബലത്തിൽ തുടരുകയും ചെയ്തു. ഒടുവിൽ കേസിൽ സർക്കാർ ജയിച്ചപ്പോൾ അവരെ മാറ്റുകയും 2019 മാർച്ച്‌ മാസത്തിൽ ഈ 6prosecutor മാരെ മാറ്റി പുതിയ പ്രോസിക്യൂട്ടർസ് വന്നു. അങ്ങിനെയാണ് എന്റെയും നിയമനം. എന്നാൽ കഷ്ടിച്ച് മൂന്നു മാസം കഴിയുമ്പോഴേക്കും home ഡിപ്പാർട്മെന്റ്ൽ നിന്ന് വന്ന കാരണം ഒന്നും പറയാതെയുള്ള ഒരു എക്സ്ട്രാ ഓർഡിനറി order പ്രകാരം എന്നെ മാറ്റി വീണ്ടും udf കാലത്തെ, ldf സർക്കാറിനോട് കേസ് നടത്തി തോറ്റ, പഴയ പ്രോസീക്യൂട്ടറിനെ വീണ്ടും നിയമിച്ചു. അതും home ഡിപ്പാർട്മെന്റ്ന്റെ order പ്രകാരം. ഇവിടെയാണ്‌ ഒരു വിശദീകരണം ആവശ്യമുള്ളത്.എന്തിന് എന്നെ മാറ്റി എന്ന് ഒരു ഓർഡറിലും പറഞ്ഞിട്ടില്ല. അതെന്തായാലും വീണ്ടും udf കാലത്തെ prosecutor നെ തന്നെ appoint ചെയ്യാനുള്ള കാരണമെന്ത്? അതിന്റെ പിന്നിലെ കാരണം എന്ത്?
ചാക്കോയും സോജനും efficient ആയി കേസ് അന്വേഷിച്ചു കണ്ടെത്തി എന്നാണോ cm ന്റെ കണ്ടെത്തൽ?
വാളയാർ കേസിൽ cwc ചെയർമാൻ ഒരു പ്രതിക്ക് വേണ്ടി ഹാജരാവുകയും അതിന് അന്വേഷണം വന്നപ്പോൾ സത്യമായി മൊഴി കൊടുത്തതിനു പിറകെയാണ് എന്നെ മാറ്റിയത്. അപ്പോൾ മാറ്റുന്നതിനുള്ള കാരണം ഏതാണ്ട് വ്യക്തമാണ്.
വാളയാർ കേസിൽ prosecutor മാരുടെ വീഴ്ച എന്നു പറയാതെ, ആരുടെ വീഴ്ച, എവിടെ എന്നു കൃത്യമായി പറയണം. അല്ലാതെ ഇങ്ങിനെ പുകമറ സൃഷ്ടിക്കുന്നത് എന്തിനാണ്. ഞാനിത്രയും കാലം മിണ്ടാതിരുന്നത് തെറ്റായി എന്നു ഇപ്പോൾ തോന്നുന്നു. ഇക്കാര്യത്തിൽ ആരുമായും ഒരു ചർച്ചക്ക് ഞാൻ തയ്യാറാണ്.
മൊത്തമായി ഒരുമിച്ചു എഴുതിയാൽ വായിക്കാൻ ബുദ്ധിമുട്ടുണ്ടാവും. കമ്മീഷൻ തെളിവ്ടുപ്പിനെ കുറിച്ചും എനിക്ക് പറയാനുണ്ട്. അത് പിന്നെയാവട്ടെ
content highlights: Walayar Case formal special prosecutor against CM Pinarayi Vijayan