ബിഹാർ നിയമസഭയിലേക്കുള്ള ആദ്യഘട്ട തെരഞ്ഞെടുപ്പ് ആരംഭിച്ചു

Bihar assembly election 2020: Voting for first phase today; 71 seats go to polls

ബിഹാർ നിമസഭയിലേക്കുള്ള ആദ്യ ഘട്ട തെരഞ്ഞെടുപ്പ് ആരംഭിച്ചു. ബിഹാറിലെ 16 ജില്ലകളിലെ 71 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ്. രാവിലെ ഏഴു മുതൽ വൈകിട്ട് ആറ് വരെയാണ് വോട്ടിങ് സമയം. കൊവിഡ് പശ്ചാത്തലത്തിലാണ് ഒരു മണിക്കൂർ അധികം സമയം വോട്ടിങിന് അനുവദിച്ചിരിക്കുന്നത്. തെർമൽ സ്ക്രീനിങ് അടക്കമുള്ള സംവിധാനങ്ങൾ പോളിങ് ബൂത്തിലുണ്ടാകും. ഒരു ബൂത്തിൽ ആയിരം പേർക്കാണ് പരമാവധി വോട്ടു ചെയ്യാനാകുക. ബൂത്തുകളുടെ എണ്ണം 45% ശതമാനമായി വർധിപ്പിച്ചിട്ടുണ്ട്.

നിതീഷ് കുമാർ സർക്കാരിലെ 71 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. ആകെ 1065 സ്ഥാനാർത്ഥികളാണുള്ളത്. ഇതിൽ ഏഴു പേർ സംസ്ഥാന മന്ത്രിമാരാണ്. ഏറ്റവും ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് ജഹാനാബാദ്. ക്യാബിനറ്റ് മന്ത്രി കൃഷ്ണന്ദൻ വർമ, ആർജെഡിയുടെ സുദെ യാദവ്, എൽജെപിയുടെ ഇന്ദു ദേവി കശ്യപ് എന്നിവരാണ് മത്സര രംഗത്തുള്ളത്.

ബിഹാർ മുൻ മുഖ്യമന്ത്രി ജിഥിൻ റാം മാഞ്ചി മത്സരിക്കുന്ന ഇമാംഗഞ്ചാണ് മറ്റൊരു പ്രധാന മണ്ഡലം. മാഞ്ചിക്കെതിരെ മുൻ സ്പീക്കറായിരുന്ന ഉദയ് നാരായണൻ ചൌദരിയാണ് മത്സരിക്കുന്നത്. കഴിഞ്ഞ തവണ അയ്യായിരത്തിൽ താഴെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച പന്ത്രണ്ട് മണ്ഡലങ്ങളും ഇന്ന് ജനവിധി തേടും. അതേസമയം രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ ഇന്ന് നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും തിരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങും.

Content Highlights; Bihar assembly election 2020: Voting for first phase today; 71 seats go to polls