മന്ത്രിസഭയിലെ പ്രധാനപെട്ട രണ്ട് അംഗങ്ങൾക്കും മുഖ്യമന്ത്രി ഓഫീസിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥർക്കും സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്ന് കെ സുരേന്ദ്രൻ

Gold smuggling case-k surendran against cm pinarayi vijayan and ministers

മന്ത്രിസഭയിലെ പ്രധാനപെട്ട രണ്ട് അംഗങ്ങൾക്കും മുഖ്യമന്ത്രി ഓഫീസിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥരും സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുമായി ബന്ധപെട്ടിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ശിവശങ്കർ മാത്രമല്ല സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുമായി ബന്ധപെട്ടിട്ടുള്ളതെന്നും മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ട് പ്രധാനപെട്ട ഉദ്യോഗസ്ഥർമാർ കൂടി കള്ളക്കടത്ത് സംഘവുമായി നിരന്തരം ബന്ധപെട്ടിട്ടുണ്ടെന്നും സുപ്രധാന തസ്തതികകളിലിരിക്കുന്ന ഇവർ നിരവധി തവണ ടെലിഫോണിലൂടെയും അല്ലാതെയും ആശയ വിനിമയം നടത്തിയിട്ടുണ്ടെന്നും സുരേന്ദ്രൻ ആരോപിച്ചു.

സ്വപ്ന സുരേഷ്, സന്ദീപ് വാര്യർ, സരിത് എന്നിവർ മുഖ്യമന്ത്രിയുടെ ഓഫീസ് സന്ദർശിച്ചിട്ടുണ്ടന്നും താൻ ഉത്തരവാദിത്തത്തോടു കൂടിയാണ് ഇക്കാര്യങ്ങൾ സംസാരിക്കുന്നതെന്നും കെ സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് കള്ളക്കടത്ത് സ്വർണം വിട്ടു കിട്ടുന്നതിനായി വിളിച്ചിട്ടുണ്ടെന്ന് ശിവശങ്കർ അന്വേഷണ ഏജൻസികളോട് സ്ഥിരീകരിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് ശിവശങ്കർ വിളിച്ചതെന്നും മുഖ്യമന്ത്രി ഇത് നിരാകരിച്ചാൽ അന്വേഷണ ഉദ്യോഗസ്ഥർ കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കുന്നതിനായി അദ്ധേഹത്തിന്റെ വിശദീകരണം എന്തെന്ന് അറിയാൻ ചോദ്യം ചെയ്യേണ്ടി വന്നേക്കാമെന്നും സുരേന്ദ്രൻ പറഞ്ഞു.

Content Highlights; Gold smuggling case-k surendran against cm pinarayi vijayan and ministers