തുർക്കിയിൽ ഭൂചലനം; സാമോസിൽ തീവ്രത കുറഞ്ഞ സുനാമി ഉണ്ടായതായി റിപ്പോർട്ട്

Earthquake kills at least 14 in Turkey and Greece

തുർക്കിയുടെ പടിഞ്ഞാറൻ തീരത്തും ഗ്രീസിന്റെ ചിലഭാഗങ്ങളിലും വലിയ ഭൂകമ്പത്തിൽ മരണം 14 ആയി. 419 ആളുകൾക്ക് പരിക്കേറ്റതായി തുർക്കി ദുരന്ത നിവാരണ ഏജൻസി അറിയിച്ചു. 30 ലക്ഷത്തിലധികം ജനസംഖ്യയുള്ള ഇസ്മീർ നഗരത്തിലാണ് പ്രധാനമായും ഭൂകമ്പം നാശം വിതച്ചത്. ഗ്രീസിൽ കെട്ടിടം തകർന്ന് രണ്ട് കൌമാരക്കാാരും മരിച്ചു.

റിക്ടർ സ്കെയിലിൽ 6.6 രേഖപെടുത്തിയ വൻ ഭൂചലനമാണ് തുർക്കിയിലും ഗ്രീസിലുമുണ്ടായത്. ഭൂകമ്പത്തെ തുടർന്ന് ഈജിയൻ കടലിലെ ദ്വീപായ സാമോസിൽ കുറഞ്ഞ തീവ്രതയിലുള്ള സുനാമി ഉണ്ടായതയായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഏഴ് തീവ്രതയുള്ള ഭൂകമ്പമാണ് ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവെ വ്യക്തമാക്കുന്നു. ഗ്രീസിലെ സിസ്മോളജിക്കൽ ഏജൻസി 6.7 തീവ്രത രേഖപെടുത്തി. തുർക്കിയിലെ ഈജിയൻ തീരമേഖലയിലെ നഗരമായ ഇസ്മറിലാണ് നാശനഷ്ടങ്ങൾ ഏറ്റവുമധികം സംഭവിച്ചത്. 20 കെട്ടിടങ്ങൾ തകർന്നതായി ഇസ്മിർ മേയർ വ്യക്തമാക്കി. ഈജിയൻ കടലാണ് ഭൂകമ്പത്തിന്റെ പ്രഭവ സ്ഥാനം. തകർന്ന കെട്ടിടങ്ങൾക്കുള്ളിൽ നിന്നും 70 പേരെയെങ്കിലും രക്ഷപെടുത്തിയതായി അധികൃതർ അറിയിച്ചു. നിരവധി കെട്ടിടങ്ങൾ ഭാഗികമായി തകർന്നിട്ടുണ്ട്.

Content Highlights; Earthquake kills at least 14 in Turkey and Greece