തിരുവനന്തപുരം: കള്ളപ്പണക്കേസിലെ ഇടപാട് സംബന്ധിച്ച് പി ടി തോമസ് എംഎല്‍എക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. ഇടപ്പള്ളി ഭൂമി വിഷയത്തിലെ വിവാദമായ കള്ളപ്പണ ഇടപാട് സംബന്ധിച്ചാണ് അന്വേഷണം. ഇത് സംബന്ധിച്ച പരാതി ലഭിച്ചതോടെയാണ് അന്വേഷണത്തിന് വിജിലന്‍സ് വകുപ്പ് ഉത്തരവിട്ടിരിക്കുന്നത്.
പി ടി തോമസിന്റെ സാന്നിധ്യത്തിലാണ് കള്ളപ്പണം നല്‍കിയതെന്നാണ് ആരോപണം. പി ടി തോമസിന്റെ ഇടപാടുകള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. എംഎല്‍എക്കെതിരെ പ്രാഥമിക അന്വേഷണത്തിന് സ്പീക്കറും അനുമതി നല്‍കിയിരുന്നു.
Content Highlight: Vigilance Investigation against P T Thomas on Money Laundering case