മുഖ്യമന്ത്രിക്ക് ധാർമികത പറയാൻ അവകാശമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ ദിവസം വരെ ഗുഡ് സർട്ടിഫിക്കറ്റ് കൊടുത്ത അന്വേഷണ ഏജൻസികൾ എന്തു കൊണ്ടാണിപ്പോൾ പിണറായിക്ക് കൊള്ളരുതാത്തവരായി മാറിയതെന്നും ചെന്നിത്തല ആരോപിച്ചു. പാർട്ടി സെക്രട്ടറിയുടെ മകനെ ഇഡി ചോദ്യം ചെയ്ത് മയക്കു മരുന്ന് വിറ്റുണ്ടാക്കുന്ന കോടികളുടെ കണക്ക് പുറത്ത് വരുമ്പോൾ മുഖ്യമന്ത്രിക്ക് അസ്വസ്ഥത ഉണ്ടാകുമെന്നത് സ്വഭാവികമാണെന്നും ചെന്നിത്തല പറഞ്ഞു.
അന്വേഷണ ഏജൻസികളെ കൊണ്ടു വന്നത് മുഖ്യമന്ത്രിയാണ് എന്നിട്ടപ്പോൾ അവരെ ഭീഷണിപെടുത്തുന്നു. ഒന്നും മറക്കാനില്ലെങ്കിൽ അന്വേഷണത്തിന് വിട്ടു കൊടുക്കണം. അന്വേഷണ ഏജൻസികൾ ചോദിക്കുന്ന വസ്തുതകൾ നൽകാത്തതും കുറ്റ കൃത്യമാണ്. ശിവശങ്കറെ രക്ഷപെടുത്താനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു. ലൈഫ് മിഷൻ ക്രമക്കേടിലെ വിജിലൻസ് അന്വേഷണം കബളിപ്പിക്കലാണ്. ശിവശങ്കർ അഞ്ചാം പ്രതിയെങ്കിൽ മുഖ്യമന്ത്രി ഒന്നാം പ്രതിയാണെന്നും പ്രതിപക്ഷ നേതാക്കൾക്കെതിരെ പോലീസിനെ ഉപയോഗിച്ച് കള്ളക്കേസ് എടുക്കുന്നുവെന്നും ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
Content Highlights; ramesh chennithala against pinarayi vijayan