ഡൽഹിയിൽ ആശുപത്രിയിലെ പാർക്കിങ് പ്രദേശത്ത് വെച്ച് മുപ്പതുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കി. രോഹിണിയിലുള്ള ബാബാ സാഹിബ് ഭീം റാവു അംബേദ്ക്കർ ആശുപത്രിയുടെ പാർക്കിംഗ് പ്രദേശത്ത് വെച്ച് ഒക്ടോബർ 30 നാണ് സംഭവം. ചികിത്സയിലുണ്ടായിരുന്ന ആളെ കാണാനെത്തിയതായിരുന്നു യുവതി. രോഗികളെ പരിചരിക്കുന്നവർക്കായി ഒരു ഷെൽട്ടർ ഹോമിൽ താമസിക്കുകയായിരുന്നു ഇവർ.
സംഭവ ദിവസം ആശുപത്രിയിലെ സെക്യൂരിറ്റി ഗാർഡും മുൻപ് ആശുപത്രിയിൽ ജോലി ചെയ്തിരുന്ന രണ്ട് പേരും ചേർന്ന് പാർക്കിംഗിലെ വിജനമായ സ്ഥലത്തേക്ക് കൂട്ടികൊണ്ടു പോയി മാനഭംഗപെടുത്തുകയായിരുന്നുവെന്ന് യുവതി പോലീസിനോട് പറഞ്ഞു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസുമായി ബന്ധപെട്ട് മനീഷ് (22), പ്രവീൺ തിവാരി(24), കൻവാർ പാൽ(33) എന്നീ മൂന്ന് പ്രതികളേയും ഒക്ടോബർ 31 ന് പോലീസ് അറസ്റ്റ് ചെയ്തു.
Content Highlights; 3 arrested for raping 30-year-old woman in parking lot of Delhi hospital