നടി കങ്കണ റണാവത്തിനെതിരെ അപകീർത്തി കേസ് ഫയൽ ചെയ്ത് ഹിന്ദി കവിയും ബോളിവുഡ് രചയിതാവും എഴുത്തുകാരനുമായ ജാവേദ് അക്തർ. വിവിധ വാർത്താചാനലുകളിൽ തനിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ചാണ് കങ്കണയ്ക്കെതിരെ ജാവേദ് അക്തർ ക്രിമിനൽ കേസ് ഫയൽ ചെയ്തിരിക്കുന്നത്. സുശാന്ത് സിംഗ് രാജ്പുത്തിൻ്റെ മരണവുമായി ബന്ധപ്പെട്ട കേസുകളിലേക്ക് തൻ്റെ പേര് അനാവശ്യമായി വലിച്ചിഴച്ച് തന്നെ അധിക്ഷേപിച്ചു എന്നാണ് ജാവേദ് അക്തറിൻ്റെ പരാതി.
അന്ധേരി മെട്രൊപോളിറ്റൻ മജിസ്ട്രേറ്റിന് മുമ്പാകെയാണ് ജാവേദ് അക്തർ പരാതി നൽകിയത്. ഐപിസി സെഷൻ 499, 500 എന്നിവ പ്രകാരം കങ്കണയ്ക്കെതിരെ മാനനഷ്ട കേസ് രജിസ്റ്റർ ചെയ്യണമെന്നാണ് ജാവേദ് അക്തറിൻ്റെ ആവശ്യം. കേസിൻ്റെ ആദ്യ ഹിയറിംഗ് ഈ വർഷം സിസംബർ 3നായിരിക്കും. കസിൻ്റെ വിവാഹവുമായി ബന്ധപ്പെട്ട് ഹിമാചൽ പ്രദേശിലാണ് കങ്കണ.
content highlights: Javed Akhtar Files Defamation Case Against Kangana Ranaut