ദേശീയ ടീം രൂപീകരണത്തിനായി 25 വനിതാ ക്രിക്കറ്റ് താരങ്ങൾക്ക് കേന്ദ്ര കരാർ നൽകാനൊരുങ്ങി അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. (എസിബി). ഈ 25 പേരെ തിരഞ്ഞെടുക്കുന്നതിനായി 40 വനിതാ താരങ്ങളെ പങ്കെടുപ്പിച്ച് എസിബി ഒരു പരിശീലന ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. എസിബി തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ഇസ്ലാമികവും പരമ്പരാഗതവുമായ അഫ്ഗാൻ മൂല്യങ്ങൾ കണക്കിലെടുത്തായിരുന്നു ക്യാമ്പ്. ഒക്ടോബർ 17 ന് ആരംഭിച്ച ക്യാമ്പിൽ കളിക്കാർക്ക് ബാറ്റിങ്, ബൌളിങ്, ഫീൽഡിങ്, ശാരീരിക ക്ഷമത ശക്തിപെടുത്തൽ എന്നിവയിലായിരുന്നു പരിശീലനം നൽകിയത്.
Content Highlights; Afghanistan Cricket Board to award central contracts to 25 women cricketers