സൈനികരുടെ വിരമിക്കൽ പ്രായം ഉയർത്താനും നേരത്തെ വിരമിക്കുന്ന സൈനികരുടെ പെൻഷൻ കുറക്കാനും ഒരുങ്ങി കേന്ദ്രസർക്കാർ

retirement age will increase and pensions will fall

സൈനികരുടെ വിരമിക്കൽ പ്രായം കൂട്ടാനും നേരത്തെ വിരമിക്കുന്ന സൈനികരുടെ പെൻഷൻ പകുതിയായി കുറക്കാനും ഒരുങ്ങി കേന്ദ്രസർക്കാർ. സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ നേതൃത്വത്തിലുള്ള മിലിറ്ററി കാര്യ വകുപ്പാണ് ഇതു സംബന്ധിച്ച നിർദേശം സർക്കാരിന് നൽകിയത്. കേണൽ- 57(മുൻപ് 54), ബിഗ്രേഡിയർ- 58(മുൻപ് 56), മേജർ ജനറൽ- 59 (മുൻപ്58) എന്നിവരുടെ വിരമിക്കൽ പ്രായം ഈ രീതിയിൽ ഉയർത്തണമെന്നാണ് നിർദേശം. സേനയിലെ ലോജിസ്റ്റിക്സ്, ടെക്നിക്കൽ, മെഡിക്കൽ ബ്രാഞ്ചിൽ പെട്ട ജൂനിയർ കമ്മിഷൻഡ് ഓഫീസർ, മറ്റ് റാങ്കുകളിൽപെട്ടവർ എന്നിവരുടെ വിരമിക്കൽ പ്രായം 57 ആക്കണമെന്നും ശുപാർയിലുണ്ട്.

കരസേനയിലെ ഇലക്ടോണിക്സ് ആൻഡ് മെക്കാനിക്കൽ എഞ്ചിനീയർമാർ, ആർമി സർവീസ് കോർ, ആർമി ഓർഡിനൻസ് കോർ വിഭാഗത്തിൽപെട്ടവർക്കും ഇത് ബാധകമാണ്. ചെറുപ്പത്തിൽ തന്നെ പലരും മുഴുവൻ പെൻഷനുമായി വിരമിക്കുന്നതു കാരണം വൻ ബാധ്യത ഉണ്ടാകുന്നതിനാൽ നാല് സ്ലാബുകളിലായാണ് പെൻഷൻ പരിഷ്കരണം. 35 വർഷത്തിനു മുകളിൽ സർവീസ് ഉള്ളവർക്കാണ് മുഴുവൻ പെൻഷൻ. 26-30 വർഷത്തെ സേവനമുള്ളവർക്ക് 60 ശതമാനവും 31-35 വർഷത്തെ സേവനമുള്ളവർക്ക് 75 ശതമാനവുമാണ് പെൻഷൻ.

Content Highlights; retirement age will increase and pensions will fall