രാജ്യത്ത് 24 മണിക്കൂറിനിടെ 45674 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 85 ലക്ഷം കടന്നു. ഇന്നലെ മാത്രം 559 പേരാണ് കൊവിഡ് ബാധിച്ച് മരണപെട്ടത്. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 8507754 ആയി. 126121 പേരാണ് കൊവിഡ് ബാധിച്ച് രാജ്യത്ത് ഇതുവരെ മരണപെട്ടത്.
24 മണിക്കൂറിനിടെ 49082 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 7868968 ആയി. 512665 പേരാണ് നിലവിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലുള്ളവരുടെ എണ്ണത്തിൽ 3967 പേരുടെ കുറവാണ് രേഖപെടുത്തിയത്. 117736791 സാമ്പിളുകൾ ഇതുവരെ പരിശോധിച്ചതായി ഐസിഎംആർ അറിയിച്ചു.
Content Highlights; India covid updates today