തോക്ക് വെച്ച് സെല്‍ഫി എടുക്കാന്‍ ശ്രമിക്കവേ അബദ്ധത്തില്‍ വെടി പൊട്ടി യുവാവിന് ദാരുണാന്ത്യം. ഗ്രേറ്റർ നോയിഡ സ്വദേശിയായ 22 കാരൻ സൗരവ് മാവിയാണ് സെൽഫി എടുക്കാൻ ശ്രമിക്കവെ മരണപെട്ടത്. സുഹൃത്തിനൊപ്പം ഒരു വിവാഹ ചടങ്ങിന് പങ്കെടുക്കാനായി കാറിൽ പോകവെ തലയിലേക്ക് പിസ്റ്റൽ ചൂണ്ടി സെൽഫി എടുക്കാൻ ശ്രമിക്കവെയാണ് അപകടം നടന്നത്. സൌരവിനെ ഉടൻ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സെൽഫി എടുക്കാൻ ശ്രമിക്കുമ്പോൾ അബദ്ധത്തിൽ വെടു പൊട്ടുകയായിരുന്നു എന്നാണ് കൂടെയുണ്ടായിരുന്ന സുഹൃത്തും ദൃക്സാക്ഷിയുമായ നകുൽ ശർമ പോലീസിന് നൽകിയ മൊഴി. സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പിസ്റ്റലിനെ കുറിച്ചും ഉടമയെ കുറിച്ചും ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ലെന്നും അന്വേഷണം നടക്കുന്നതായും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
Content Highlights; selfie with a pistol