കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം വാഹന അപകടം എന്ന നിഗമനത്തില്‍ സിബിഐ. പോളിഗ്രാഫ് ടെസ്റ്റില്‍ കലാഭവന്‍ സോബിയും ബാലഭാസ്‌കറിന്റെ ഡ്രൈവര്‍ ആയിരുന്ന അര്‍ജുനും നുണ പറഞ്ഞതായി സിബിഐ പറയുന്നു.
അപകസമയം ബാലഭാസ്‌കറാണ് വാഹനം ഓടിച്ചതെന്ന അര്‍ജുന്റെ മൊഴി തെറ്റാണ്. കലാഭവന്‍ സോബി പല ഘട്ടങ്ങളിലും പോളിഗ്രാഫ് ടെസ്റ്റിനോട് സഹകരിച്ചിരുന്നില്ല. ലേയഡ് വോയിസ് ടെസ്റ്റിനോട് സഹകരിച്ച കലാഭവന്‍ സോബി പിന്നീട് പോളിഗ്രാഫ് ടെസ്റ്റില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നുവെന്നും സിബിഐ പറയുന്നു. ബാലഭാസ്‌കറിന്റെ സുഹൃത്തും മാനേജറുമായിരുന്ന വിഷ്ണു സോമസുന്ദരം, ഡ്രൈവര്‍ അര്‍ജുന്‍, കലാഭവന്‍ സോബി, പ്രകാശ് തമ്പി എന്നിവരെയാണ് നുണ പരിശോധനയ്ക്ക് വിധേയമാക്കിയത്.
ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് അച്ഛന്‍ കെ. സി ഉണ്ണിയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിച്ചത്. തുടര്‍ന്ന് അന്വേഷണം ഏറ്റെടുത്ത സിബിഐ വിശദമായ മൊഴി രേഖപ്പെടുത്തിയിരുന്നു. കലാഭവന്‍ സോബിയുടെ മൊഴിയില്‍ സിബിഐ നേരത്തേ സംശയം പ്രകടിപ്പിച്ചിരുന്നു.
Content Highlight: CBI on Balabhasker’s Death