ഗൂഗിൽ ഫോട്ടോസ് ക്ലൗഡ് സ്റ്റോറേജ് സൗജന്യ സേവനം അവസാനിപ്പിക്കുന്നു. 15 ജിബിയ്ക്ക് മുകളിലുള്ള സ്റ്റോറേജിന് ഇനി മുതൽ പണം നൽകേണ്ടി വരുമെന്ന് ഗൂഗിൽ വാർത്താകുറിപ്പിലൂടെ അറിയിച്ചു. 2021 ജൂൺ മാസം ഒന്നാം തീയതി മുതൽ ഇത് നടപ്പാക്കാനാണ് തീരുമാനം. 15 ജിബിയ്ക്ക് മുകളിൽ സ്റ്റോറേജ് സ്പേസ് കിട്ടണമെങ്കിൽ പ്രതിമാസം പണം നൽകേണ്ടി വരും. ഗൂഗിൾ വൺ വഴിയാണ് സബ്സ്ക്രെെബ് ചെയ്യേണ്ടത്. 100 ജിബി അധിക സ്റ്റോറേജ് ലഭിക്കണമെങ്കിൽ പ്രതിമാസം 130 രൂപ വീതം നൽകണം. 200 ജിബിയ്ക്ക് 210 രൂപയും രണ്ട് ടിബി സ്റ്റോറേജിന് പ്രതിമാസം 650 രൂപയും നൽകണം.
ഒരു വർഷത്തേക്ക് സബ്സ്ക്രെെബ് ചെയ്യണമെങ്കിൽ 1300 രൂപ നൽകണം. അതേസമയം ജിമെയിലിലും ഗൂഗിൽ ക്ലൌഡിലും രണ്ട് വർഷത്തേയ്ക്ക് ശേഖരിച്ചുവെച്ചിക്കുന്ന വിവരങ്ങൾ രണ്ട് വർഷമായി ആക്ടീവ് അല്ലെങ്കിൽ നീക്കം ചെയ്യുമെന്നും ഗൂഗിൾ അറിയിച്ചു. ഇവ നീക്കം ചെയ്യുന്നതിന് മുമ്പ് അറിയിപ്പ് നൽകുമെന്നും നിശ്ചിത സമയത്തിനുള്ളിൽ അക്കൌണ്ട് സന്ദർശിച്ചില്ലെങ്കിൽ വിവരങ്ങൾ ഡിലീറ്റ് ചെയ്യുമെന്നും ഗൂഗിൾ പറഞ്ഞു. ആൻഡ്രോയിഡ് ഉപഭോക്താക്കൾ തങ്ങളുടെ ചിത്രങ്ങൾ സൂക്ഷിക്കാൻ ഉപയോഗിച്ചിരുന്ന ജനപ്രീയ ആപ്ലിക്കേഷനായിരുന്നു ഗൂഗിൽ ഫോട്ടോസ്.
content highlights: Google Photos will end free unlimited storage from June 2021