പകർപ്പവകാശ നിയമം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രോഫെെൽ ചിത്രം നീക്കം ചെയ്ത് ട്വിറ്റർ. ഏറെ സമയം പ്രൊഫെെൽ ചിത്രത്തിൻ്റെ ഭാഗം ഒഴിഞ്ഞു കിടക്കുകയായിരുന്നു. എന്നാൽ ഒഴിവാക്കിയ ചിത്രം പീന്നീട് വീണ്ടും പുനഃസ്ഥാപിക്കപ്പെട്ടു. പവർപ്പവകാശമുള്ളയാളിൽ നിന്നുള്ള റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് ചിത്രം ഒഴിവാക്കിയതെന്ന് ട്വിറ്റർ വക്താവ് പറഞ്ഞു.
രാജ്യാന്തര പവർപ്പവകാശ നയത്തിൻ്റെ അടിസ്ഥാനത്തിൽ അബദ്ധത്തിൽ അക്കൌണ്ട് കുറച്ച് സമയത്തേക്ക് ലോക്ക് ചെയ്തിരുന്നുവെന്നും അപ്പോൾ തന്നെ പുനഃസ്ഥാപിച്ചുവെന്നും ട്വിറ്റർ വക്താവ് പറഞ്ഞു. ട്വിറ്ററിൻ്റെ നയമനുസരിച്ച് ഫോട്ടോയിലുള്ള ആൾക്കല്ല മറിച്ച് ഫോട്ടോഗ്രാഫർക്കായിരിക്കും പവർപ്പകാശം. ഇതേ കാരണം ചൂണ്ടിക്കാട്ടി ബിസിസിഐയുടെ ഡിസ്പ്ലേ ചിത്രവും നേരത്തെ ട്വിറ്റർ നീക്കം ചെയ്തിട്ടുണ്ട്.
content highlights: Twitter removes Amit Shah’s profile picture citing copyright violation, reinstates later