ആർടിപിസിആർ ഫലം പിഴച്ചു; നടൻ ചിരജ്ഞീവിക്ക് കൊവിഡില്ല

Chiranjeevi tests negative for Covid-19, initial test deemed faulty

കൊവിഡ് പോസിറ്റീവാണെന്ന ഫലം ആർടിപിസിആർ ടെസ്റ്റിന്റെ പിഴവ് മൂലമെന്ന് തെലുങ്ക് സൂപ്പർ സ്റ്റാർ ചിരജ്ഞീവി. മൂന്ന് ദിവസം മുൻപായിരുന്നു കൊവിഡ് പോസിറ്റീവാണെന്ന വാർത്ത താരം ട്വിറ്ററിൽ പങ്ക് വെച്ചത്. തിങ്കളാഴ്ച കൊവിഡ് സ്ഥിരീകരിച്ചിരുന്നുവെങ്കിലും പിന്നീട് നടത്തിയ പരിശോധനയിൽ നെഗറ്റീവായിരുന്നു. മൂന്ന് തവണ ഡോക്ടർമാർ പരിശോധിച്ചപ്പോഴും ഫലം നെഗറ്റീവായിരുന്നു.

‘ഒരു സംഘം ഡോക്ടർമാർ മൂന്ന് തവണ പരിശോധിച്ചപ്പോഴും ഞാൻ കൊവിഡ് നെഗറ്റാവാണെന്ന് കണ്ടെത്തി. നേരത്തെ നടത്തിയ പരിശോധനയിൽ ഫലം പോസിറ്റീവായത് ആർടിപിസിആർ കിറ്റിന്റെ തകരാറു മൂലാമാണെന്ന് കണ്ടെത്തി. ഈ സമയത്ത് നിങ്ങളെല്ലാവരും കാണിച്ച സ്നേഹത്തിനും ആശങ്കയ്ക്കും കരുതലിനും എന്റെ ഹൃദയം നിറഞ്ഞ നന്ദി’ ചിരജ്ഞീവി ട്വീറ്റ് ചെയ്തു.

താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ആചാര്യയുടെ ഷൂട്ടിങ് ആരംഭിക്കുന്നതിന് മുന്നോടിയായി നടത്തിയ പരിശോധനയിലായിരുന്നും അദ്ധേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. താനുമായി സമ്പർക്കത്തിൽ വന്ന എല്ലാവരോടും നിരീക്ഷണത്തിൽ കഴിയണമെന്നും പരിശോധന നടത്തണമെന്നും താരം ആവശ്യപെട്ടിരുന്നു.

Content Highlights; Chiranjeevi tests negative for Covid-19, initial test deemed faulty